മുംബൈ: സോഷ്യൽ മീഡിയയിലൂടെ ഹനുമാൻ ജയന്തി ആശംസ നേർന്ന ബോളിവുഡ് നടനെ കൂട്ടമായി എത്തി പരിഹസിച്ച് ഇസ്ലാമിസ്റ്റുകൾ. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് അലങ്കരിച്ച ഒരു ആജ്ഞനേയ വിഗ്രഹത്തിന്റെ മുമ്പിൽ നിന്നെടുത്ത സെൽഫി പങ്കുവച്ച നടനും നിർമ്മാതാവുമായ നീൽ നിതിൻ മുകേഷിനാണ് ഈ ദുരവസ്ഥ.
ഹിന്ദുത്വത്തെ വിഡ്ഢിത്വം എന്ന് പരിഹസിച്ച ഇസ്ലാമിസ്റ്റുകൾ നിങ്ങൾ സൃഷ്ടിച്ച കല്ലിനെ നിങ്ങൾക്ക് എങ്ങനെ ആരാധിക്കാനാവുമെന്ന് ചോദിച്ചു. കല്ലുകൾ ഒന്നും തരില്ലെന്നും വിഗ്രാഹാരാധന ഉപേക്ഷിക്കണമെന്നും ഒരാൾ നടനോട് ആവശ്യപ്പെട്ടു. ഖുറാൻ വായിക്കണമെന്നും ഇസ്ലാമിലേക്ക് വന്നാൽ ജീവിതം മാറുമെന്നും മറ്റൊരാൾ നടന് ഉപദേശം നൽകിയിട്ടുണ്ട്.
ബോളിവുഡ് പിന്നണി ഗായകൻ നിതിൻ മുകേഷിന്റെ മകനും അന്തരിച്ച പ്രശസ്ത ഗായകൻ മുകേഷ് ചന്ദ് മാത്തൂരിന്റെ ചെറുമകനുമാണ് നീൽ നിതിൻ മുകേഷ്.









Discussion about this post