സര്‍ക്കാരിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാന്‍ ഡിജിപി ജേക്കബ് തോമസ് പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു. സത്യമേവ ജയതേ എന്ന കവര്‍ കുറിപ്പുമായി ഡോക്ടര്‍ ജോക്കബ് തോമസ് ഐപിഎസ് എന്ന പേരിലാണ് പുതിയ ഫേസ് ബുക്ക് പേജ്.
ജോലിയ്ക്ക് വേണ്ടി ജീവിക്കണോ, അതേ നീതിയ്ക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മ സങ്കടത്തിന് എന്താണ് ഉത്തരം? എന്ന സ്വന്തം കൈപടയിലെഴുതിയ കുറിപ്പാണ് പേജിലെ ആദ്യ പോസറ്റ്. ഈ പോസ്റ്റ് വഴി അഴിമതിക്കെതിരായ പോരാട്ടത്തില്‍ തന്റെ കൃത്യമായ സന്ദേശമാണ് ജേക്കബ് തോമസ് നല്‍കുന്നത്.
മാണിയ്ക്കെതിരായ കോടതി വിധിയോടുള്ള പ്രതികരണമായി സത്യം ജയിച്ചുവെന്നാണ് ജേക്കബ് തോമസ് പ്രതികരിച്ചത്. അതേ വാചകം(സത്യമേവ ജയതേ) എന്ന കവര്‍ കുറിപ്പോടെ തന്നെ പുതിയ പേജ് തുടങ്ങിയെന്നതും ശ്രദ്ധേയം. പോലിസിന് ജോലി പോയാല്‍ ഡ്രൈവറാവും എന്നിങ്ങനെയുള്ള ജേക്കബ് തോമസിന്റെ പ്രസ്താവനകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയും ജേക്കബ് തോമസ് കളഞ്ഞിരുന്നു.
വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ ആരംഭിച്ച ഫേസ്ബുക്ക് പേജ് ജേക്കബ് തോമസ് പോരാട്ടമാധ്യമമാക്കുമെന്ന ധാരണയില്‍ നിരവധി പേരാണ് പേജ് ലൈക്ക് ചെയ്യുന്നത്.
Discussion about this post