കൊച്ചി : തമിഴ് സിനിമകളിൽ ഹാസ്യത്തിന്റെ പൂരം ഒരുക്കിയ നടനാണ് യോഗി ബാബു. വളരെയധികം ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങൾ യോഗി ബാബു ഇക്കാലയളവിൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ യോഗി ബാബു മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിലൂടെയാണ് യോഗി മലയാളത്തില്‍ എത്തുന്നത്.
യോഗി ബാബുവിനെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സംവിധായകന്‍ തന്നെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഈ ഈസ്റ്റര്‍ ദിനത്തിലേക്കുള്ള ഈസ്റ്റര്‍ എഗ്ഗാണ് ഈ വാര്‍ത്ത എന്നാണ് സംവിധായകന്‍ കുറിച്ചത്.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയില്‍’. പൃഥ്വിരാജും ബേസില്‍ ജോസഫും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.









Discussion about this post