ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ കുടുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന വ്യാജ പ്രചാരണവുമായി ഇസ്ലാമിസ്റ്റുകൾ. ആർഎസ്എസിന്റെ പേരിൽ പുറത്തിറക്കിയ വ്യാജ കത്തുകളിലൂടെയാണ് ഇക്കാര്യം പ്രചരിപ്പിക്കുന്നത്. മുസ്ലീം സ്ത്രീകളെ തങ്ങളുടെ പ്രണയക്കെണിയിൽ വീഴ്ത്താൻ ഹിന്ദു പുരുഷന്മാരോട് ആവശ്യപ്പെടുന്നതാണ് കത്തിലെ ഉള്ളടക്കം.
മുസ്ലീം സ്ത്രീകളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്രണയ ബന്ധം വളർത്തിയെടുക്കാനും ശാരീരക ബന്ധങ്ങളിൽ ഏർപ്പെടാനും കത്തിൽ വിവരിക്കുന്നു. മുസ്ലീം സ്ത്രീകളെ വലയിലാക്കാൻ ഹിന്ദുക്കൾക്ക് 15 ദിവസത്തെ പരിശീലനം നൽകുമെന്നും ആർഎസ്എസിന്റേത് എന്ന രീതിയിൽ പ്രചരിപ്പിച്ച കത്തിൽ പറയുന്നു. ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് അറിഞ്ഞിട്ടും മതതീവ്രവാദികൾ ഈ വ്യാജ കത്ത് പ്രചരിപ്പിക്കുന്നത് തുടർന്നു.
സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് ഇത് പ്രചരിപ്പിച്ചത്. എഐഎംഐഎം പ്രവർത്തകൻ ഷഹവാജ അഞ്ജു സിദ്ദിഖിയാണ് ഇതിന്റെ സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിൻെറ ലോഗോ വ്യാജമാണെന്ന് കണ്ടെത്തിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റുകളിൽ സെർച്ച് ചെയ്തെങ്കിലും ഈ കത്ത് കണ്ടെത്താനായില്ല. ഇതോടെയാണ് കത്ത് വ്യാജമാണെന്ന് തെളിഞ്ഞത്.
Discussion about this post