വാരണാസി: ഉത്തര്‍പ്രദേശില്‍ ബള്‍ഗേറിയ സ്വദേശിയായ യുവതിയുടെ മേല്‍ ആസിഡ് ആക്രമണം. മുഖത്തും മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റ യുവതിയെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സര് സുന്ദര്‍ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാരണാസിയിലെ നനദ് നഗര്‍ കോളിനിയില്‍ താമസിച്ചു വന്ന ദാരിയ യുറീവ പ്രോകിന്‍ എന്ന യുവതിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. നനദ് കോളനിയിലെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു യുവതി. വ്യാഴാഴ്ച രാത്രി ഡാര്‍ജിലിംഗ് സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ ദാരിയ വീടിനുള്ളില്‍ ഉറങ്ങുമ്പോാഴായിരുന്നു ആക്രമണം. യുവതിയുടെ നിലവിളി കേട്ടെത്തിയ വീട്ടുടമസ്ഥനും അയല്‍ക്കാരുമാണ് ദാരിയയെ ആശുപത്രിയില്‍ എത്തിച്ചത്.
നാലു മാസം മുന്‍പാണ് ദാരിയ വാരണാസിയില്‍ എത്തിയത്. വീട്ടുടമസ്ഥന്റെ മകനായ സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയുമായി ദാരിയയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്നാല്‍, അടുത്തിടെ ദാരിയ സ്വന്തം രാജ്യത്തേക്ക് പോവുന്നതായി സിദ്ധാര്‍ത്ഥിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാവാം സിദ്ധാര്‍ത്ഥിനെ പ്രകോപിപ്പിച്ചതെന്ന് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞു.
Discussion about this post