ന്യൂഡൽഹി: ഇന്ത്യയെ വലിയ ശക്തിയായി ലോകം അംഗീകരിച്ചു കഴിഞ്ഞുവെന്ന് ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്. ഇന്ത്യയെ മാതൃകയാക്കണമെന്ന് ലോകം തിരിച്ചറിഞ്ഞ നാളുകളാണിതെന്നും നമ്മൾ ഇന്ന് ലോകത്തിന് പ്രതീക്ഷയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഇന്ത്യയെ വഞ്ചനയിലൂടെയോ യുക്തിയിലൂടെയോ ആർക്കും തോൽപ്പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ രവീന്ദ്ര നാട്യ മന്ദിറിൽ ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹം വഞ്ചന നേരിടുകയാണെന്നും സാമൂഹ്യവിരുദ്ധ ശക്തികൾ നമ്മളെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. പക്ഷേ ലോകത്തിന് നമ്മിൽ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ആശയം ഉണ്ട്, ഞങ്ങൾ മഹാപുരുഷനെ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വിശ്വഗുരു’ ആകാനുള്ള ഇന്ത്യയുടെ പുരോഗതിയെ മന്ദഗതിയിലാക്കാനാണ് ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണകളും വ്യാജമായ വിവരങ്ങളും പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുക്തിയുടെ അടിസ്ഥാനത്തിൽ ലോകത്ത് ആർക്കും ഇന്ത്യയോട് തർക്കിക്കാൻ കഴിയാത്തതിനാൽ നമ്മുടെ വളർച്ചയെ മന്ദഗതിയിലാക്കാൻ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത 20-30 വർഷത്തിനുള്ളിൽ നമ്മൾ ഒരു ‘വിശ്വഗുരു’ ആകാൻ പോകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post