വാഷിംഗ്ടൺ; അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. കെന്റകി സംസ്ഥാനത്തിലെ ലൂയിവിൽ നഗരത്തിലാണ് സംഭവം.ഓൾഡ് നാഷണൽ ബാങ്കിലാണ് വെടിവെയ്പ്പ് നടന്നത്. കോൺഫറൻസ് റൂമിലാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അക്രമിയടക്കമുള്ള അഞ്ച് പേരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. അക്രമിയെ സ്ഥലത്തെത്തിയ പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ആറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരിക്കൽ കൂടി, നമ്മുടെ രാജ്യം ഒരു വിവേകശൂന്യമായ തോക്ക് അക്രമത്തിന് ശേഷം വിലപിക്കുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ ട്വീറ്റ് ചെയ്തു.











