കമാല: പുത്രസാഫല്യത്തിന്റെ കാര്യത്തിൽ റെക്കോർഡ് സ്ഥാപിച്ച ഒരു ആഫ്രിക്കൻ അമ്മയാണ് മറിയം നബാത്തൻസി. 40 വയസ് പ്രായമുള്ള മറിയം ആകെ ജന്മം നൽകിയിരിക്കുന്നത് 44 മക്കൾക്കാണ്.
പതിമൂന്നാം വയസിലായിരുന്നു മറിയത്തിന്റെ ആദ്യ പ്രസവം. ഇരട്ടക്കുട്ടികളായിരുന്നു ഇതിൽ. കിഴക്കൻ ആഫ്രിക്കയിലെ യുഗാണ്ട സ്വദേശിനിയാണ്, മാമ യുഗാണ്ട എന്നറിയപ്പെടുന്ന മറിയം.
പന്ത്രണ്ടാം വയസിലായിരുന്നു മറിയം നബാത്തൻസിയുടെ വിവാഹം. മാതാപിതാക്കളിൽ നിന്നും അവരെ ഒരാൾ വിലക്ക് വാങ്ങുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ മറിയം പ്രസവിച്ചു.
ഗർഭസംബന്ധമായി നടയിത്തിയ പരിശോധനയിൽ, മറിയമിന്റെ അണ്ഡാശയങ്ങൾക്ക് അസാമാന്യ വലിപ്പമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. അണ്ഡോൽപ്പാദനവും തത്ഫലമായി കൂടുതലായിരുന്നു. ഒരിക്കൽ പോലും ഗർഭനിരോധന മാർഗങ്ങൾ അവലംബിക്കരുതെന്നും, അങ്ങനെ ചെയ്താൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർമാർ മറിയമിനെ ഉപദേശിച്ചു.
മറിയമിന്റെ അവസ്ഥ പാരമ്പര്യമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. നിലവിൽ നാല് ജോഡി ഇരട്ടകൾ ഇവർക്കുണ്ട്. ഒരു പ്രസവത്തിൽ തന്നെ 3 കുഞ്ഞുങ്ങൾ 5 തവണയും ഒരു പ്രസവത്തിൽ തന്നെ 4 കുഞ്ഞുങ്ങൾ 5 തവണയും ഇവർക്ക് ജനിച്ചു. ഒരു പ്രസവത്തിൽ മാത്രമാണ് ഇവർക്ക് ഒറ്റക്കുട്ടി പിറന്നത്.
44 കുട്ടികൾ ജനിച്ചുവെങ്കിലും അവരിൽ 6 പേർ മരിച്ചു പോയി. 20 ആൺകുട്ടികളും 18 പെൺകുട്ടികളുമാണ് മറിയമിന് ഇപ്പോൾ ഉള്ളത്. കുടുംബ‘ഭാരം‘ നിമിത്തം കുട്ടികളുടെ അച്ഛൻ അടുത്തയിടെ ഇവരെ ഉപേക്ഷിച്ച് പണവും കൈക്കലാക്കി നാടുവിട്ട് പോയെന്നാണ് റിപ്പോർട്ട്.










Discussion about this post