ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 223 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു. 16 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. അഞ്ച് പേരാണ് രോഗബാധിതരായി മരിച്ചത്.
ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ രണ്ട് വീതവും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണവുമാണ് കൊറോണ മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണസംഖ്യ 5,31,016 ആയി ഉയർന്നു. ഇന്നലെ 5,676 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ നിന്നും കുത്തനെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബർ ഒന്നിന് 7946 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം ഇന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗബാധിതരിൽ 230ഓളം പേർക്ക് ഒമിക്രോണിന്റെ ഉപവകഭേദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 98.72 ശതമാനമാണ് രോഗമുക്തി നിരക്ക്. 1.19 ശതമാനമാണ് മരണനിരക്ക്.
Discussion about this post