റോസ്ഗർ മേള; 71,000 ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവുകൾ കൈമാറും

Published by
Brave India Desk

ന്യൂഡൽഹി: റോസ്ഗർ മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 71,000 പേർക്ക് നിയമന ഉത്തരവുകൾ കൈമാറും. ഇന്ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ്. നിയമന ഉത്തരവ് ലഭിച്ചവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിതെന്നും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിലും ഇത് ഒരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരിപാടിയുടെ ഭാഗമായി ഗുവാഹത്തിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ആയുഷ് സർബാനന്ദ സോനോവാൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുവാക്കൾക്ക് നിയമന ഉത്തരവ് കൈമാറും. ദിമാപൂരിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി രാമേശ്വർ തെലി നിയമന കത്തുകൾ കൈമാറും. സിലിഗുരിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക് നിയമന കത്തുകൾ വിതരണം ചെയ്യും. കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും തസ്തികകളിലെ ഒഴിവുകൾ വിലയിരുത്തിയ ശേഷമാണ് ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് ജോലി നൽകുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ഇൻസ്‌പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, തപാൽ അസിസ്റ്റന്റ്, ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, ടാക്‌സ് അസിസ്റ്റന്റ്, സീനിയർ ഡ്രാഫ്റ്റ്‌സ്മാൻ, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, ലൈബ്രേറിയൻ, നഴ്‌സ്, പ്രൊബേഷണറി ഓഫീസർമാർ, പിഎ, എംടിഎസ് തുടങ്ങീ വിവിധ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

Share
Leave a Comment

Recent News