തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ നടുറോഡിൽ യുവതിയെ കടന്നുപിടിച്ച പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൊല്ലം പുനലൂര്‍ സ്വദേശിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പരാതി നൽകിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
സ്വര്‍ണപ്പണിക്കാരനായ ഷിഹാബുദ്ദീൻ താമസിക്കുന്ന ചാലയിൽ നിന്നാണ് ഫോര്‍ട്ട് പോലീസ് ഇയാളെ പിടികൂടിയത്.












