ചെന്നൈ : തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കൾ നടത്തിയ അഴിമതികളുടെ കണക്കുകൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മുഖ്യമന്ത്രി എംകെ സറ്റാലിൻ മകനും സ്പോട്സ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ എന്നിവരുടെ ഉൾപ്പെടെ 1.34 ലക്ഷം കോടിയുടെ അഴിമതിയാണ് പുറത്തുവരുന്നത്. മന്ത്രിമാരായ ദുരൈ മുരുകൻ, ഇ വി വേലു, കെ പൊൻമുടി, വി സെന്തിൽ ബാലാജി, മുൻ കേന്ദ്രമന്ത്രി എസ് ജഗത്രക്ഷകൻ എന്നിവരുടെ അഴിമതികളും ബിജെപി പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഡിഎംകെ അധികാരത്തിലിരുന്ന കാലത്ത് ചെന്നൈ മെട്രോ റെയിലിന്റെ കരാർ ഒരു കമ്പനിക്ക് നൽകാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ 200 കോടി കൈക്കൂലി വാങ്ങിയെന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഷെൽ കമ്പനികൾ വഴിയാണ് പണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ആ കമ്പനിക്കെതിരെ അന്വേഷണം നടക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നൽകുന്ന സത്യവാങ്മൂലത്തിൽ ഡിഎംകെ നേതാക്കൾ വെളിപ്പെടുത്തിയിരിക്കുന്ന സ്വത്ത് വിവരങ്ങളിലും വലിയ വ്യത്യാസങ്ങളുണ്ട്. ഈ വിവരങ്ങൾ ശേഖരിക്കാൻ ഒരാഴ്ച സമയം നൽകും. അതിന് ശേഷം ചോദ്യങ്ങൾ ഉയരുമെന്ന് അണ്ണാമലൈ പറയുന്നു.
അണ്ണാമലൈയുടെ ആരോപണങ്ങൾക്കെതിരെ ഡിഎംകെ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് വെറും തമാശയാണെന്നാണ് ഡിഎംകെ എംപി ആർഎസ് ഭാരതി പറഞ്ഞത്.
Discussion about this post