ന്യൂഡൽഹി : രാഹുൽ ഗാന്ധി ഡൽഹിയിലെ വീടൊഴിയുന്നു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് 12 തുഗ്ലക്ക് ലൈയിനിലെ വീടൊഴിയുന്നത്. 19 വർഷമായി ഈ വീട്ടിലാണ് രാഹുൽ താമസിച്ചിരുന്നത്.
ട്രക്കിലാണ് വീട്ടിൽ നിന്ന സാധനങ്ങൾ മാറ്റുന്നത്. രാഹുൽ ഗാന്ധി വീടൊഴിയുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
#WATCH | Trucks at the premises of Delhi residence of Congress leader Rahul Gandhi. He is vacating his residence after being disqualified as Lok Sabha MP. pic.twitter.com/BZBpesy339
— ANI (@ANI) April 14, 2023
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്ന് അറിയിച്ചുകൊണ്ട് രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നു. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. തുടർന്ന് ഒഴിയുമെന്ന് രാഹുലും പ്രതികരിച്ചു.
നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കി.
Discussion about this post