പാരിസ്:158 പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ട്വീറ്ററിലൂടെ ഭീകരര്‍ ഉത്തരവാദിത്തം ഏറ്റെടുത്തതായി ചില മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതത്.
പലയിടത്തായി നടന്ന അക്രമണത്തിന് നേതൃത്വം നല്‍കിയ എട്ട് ഭീകരര്‍ ഇതിനകം ഏറ്റുമുട്ടലിലും മറ്റുമായി കൊല്ലപ്പെട്ടിട്ടുണ്ട്. പലയിടത്തും ഭീകരരെ കീഴടക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ഭീകരര്‍ രക്ഷപ്പെടാതിരിക്കാനായി അതിര്‍ത്തി ഫ്രാന്‍സ് അടച്ചിരിക്കുകയാണ്. വീട്ടില്‍ നിന്നും ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
Discussion about this post