ന്യൂഡൽഹി: വനിതാ താരങ്ങൾക്കും മിനിമം വേതനം പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിൽ എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വനിതാ താരങ്ങൾക്കും മിനിമം വേതനം ഏർപ്പെടുത്താനുള്ള തീരുമാനത്തെ ചരിത്രപരം എന്നാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വിശേഷിപ്പിച്ചത്. ഈ തീരുമാനം തീര്‍ച്ചയായും ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ മാനങ്ങള്‍ നല്‍കും. സാമ്പത്തികപരമായി വനിതാതാരങ്ങള്‍ക്ക് ലഭിക്കുന്ന ഈ നേട്ടം ഫുട്‌ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും ചൗബെ അഭിപ്രായപ്പെട്ടു.
2024-2025 സീസണില്‍ 10 ടീമുകളെ വനിതാ ഫുട്ബോൾ ലീഗിൽ കളിപ്പിക്കാനും ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. വനിതാ ഫുട്‌ബോള്‍ ലീഗില്‍ പല വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post