ഇൻഡോറിൽ നടന്ന ആവേശകരമായ മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ പൊരുതി തോറ്റെങ്കിലും, വിരാട് കോഹ്‌ലിയുടെയും ഹർഷിത് റാണയുടെയും ബാറ്റിംഗ് പ്രകടനത്തെ പ്രശംസ കൊണ്ട് മൂടി ഇതിഹാസ താരം സുനിൽ ഗവാസ്കർ. കോഹ്‌ലിയുടെ മാനസിക കരുത്തും ഹർഷിത് റാണയുടെ പേടിയില്ലാത്ത ബാറ്റിംഗുമാണ് ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചതെന്ന് അദ്ദേഹം വിലയിരുത്തി.
338 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി 108 പന്തിൽ 124 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. എന്നാൽ ഇന്ത്യ 41 റൺസിന് പരാജയപ്പെടുകയും 37 വർഷത്തിന് ശേഷം ആദ്യമായി ന്യൂസിലൻഡ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര (2-1) സ്വന്തമാക്കുകയും ചെയ്തു.
കോഹ്‌ലി തന്റെ ഇമേജിനെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് ഗവാസ്കർ പറഞ്ഞു. ചിലപ്പോൾ ശ്രദ്ധയോടെ തുടങ്ങുന്ന അദ്ദേഹം സാഹചര്യം ആവശ്യപ്പെടുമ്പോൾ ആക്രമിച്ചു കളിക്കുന്നു. സിക്സറുകൾ അടിക്കണമെന്ന സമ്മർദ്ദത്തിന് കീഴ്പ്പെടാതെ റൺസ് കണ്ടെത്താനാണ് അദ്ദേഹം മുൻഗണന നൽകുന്നത്. : “മറ്റുള്ളവർ തന്നെ എങ്ങനെ കാണുന്നു എന്നതിനേക്കാൾ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുക എന്ന പാഠമാണ് കോഹ്‌ലിയിൽ നിന്ന് യുവാക്കൾ പഠിക്കേണ്ടത്,” ഗവാസ്കർ പറഞ്ഞു.
ഇത് കൂടാതെ മത്സരത്തിന്റെ അവസാന നിമിഷം കോഹ്‌ലി പുറത്തായത് കൈയ്യുറയിലെ വിയർപ്പ് കാരണം ബാറ്റ് വഴുതിയതുകൊണ്ടാകാമെന്നും ഗവാസ്കർ നിരീക്ഷിച്ചു. കോഹ്‌ലിയ്ക്കൊപ്പം ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹർഷിത് റാണയെയും (43 പന്തിൽ 52 റൺസ്) ഗവാസ്കർ അഭിനന്ദിച്ചു.
കോഹ്‌ലിയ്ക്കൊപ്പം ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹർഷിത് റാണയെയും (43 പന്തിൽ 52 റൺസ്) ഗവാസ്കർ അഭിനന്ദിച്ചു. ഒരു ലോവർ ഓർഡർ ബാറ്റർ എങ്ങനെ കളിക്കണം എന്നതിന്റെ ഉദാഹരണമായിരുന്നു റാണ. യാതൊരു സമ്മർദ്ദവുമില്ലാതെ ബാറ്റ് വീശിയ അദ്ദേഹം മികച്ച പന്തുകളെ അതിർത്തി കടത്തി. കോഹ്‌ലിയെപ്പോലൊരു ഇതിഹാസത്തിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും, അത് റാണയ്ക്ക് വലിയ കരുത്ത് നൽകിയെന്നും ഗവാസ്കർ കൂട്ടിചേർത്തു.












Discussion about this post