ലേ : ഇന്ന് രാവിലെ ദേശീയ തലസ്ഥാനത്തുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ലഡാക്കിലെ ലേയിലും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഇന്ത്യൻ സമയം രാവിലെ 11:51 ന് 171 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ ഡൽഹിയിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) പ്രകാരം രാവിലെ 8:44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കൻ ഡൽഹിയിലായിരുന്നു. 5 കിലോമീറ്റർ ആഴത്തിലാണ് ദേശീയ തലസ്ഥാനത്ത് ഭൂകമ്പം അനുഭവപ്പെട്ടിരുന്നത്.













Discussion about this post