ലഖ്നൗ: ഉത്തർ പ്രദേശ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ക്രിമിനൽ കേസ് പ്രതി അസദ് അഹമ്മദിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. നിലവിൽ അസദിന്റെയും ഒപ്പം കൊല്ലപ്പെട്ട ഗുലാമിന്റെയും മൃതദേഹങ്ങൾ പ്രയാഗ് രാജിലെ മോർച്ചറിയിലാണ്.
അതേസമയം മകനെ അവസാനമായി ഒരു നോക്കുകാണാൻ അനുവാദം നൽകണമെന്ന അപേക്ഷയുമായി പിതാവും ക്രിമിനൽ കേസ് പ്രതിയുമായ അതീഖ് അഹമ്മദ് മജിസ്ട്രേറ്റിനെ സമീപിച്ചിട്ടുണ്ട്. സഹോദരൻ അഷറഫ് അഹമ്മദിനൊപ്പം നിലവിൽ ജയിലിലാണ് സമാജ് വാദി പാർട്ടി നേതാവ് കൂടിയായ അതീഖ് അഹമ്മദ്.
അസദിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ഇതുവരെ കുടുംബാംഗങ്ങൾ ആരും എത്തിയിട്ടില്ല. കൊലക്കേസിൽ ഒളിവിൽ കഴിയുകയാണ് അസദിന്റെ മാതാവ് ഷായിസ്ത പർവീൺ. ഇയാളുടെ സഹോദരങ്ങളും വിവിധ ക്രിമിനൽ കേസുകളിൽ പെട്ട് ജയിലിലാണ്.
ഏപ്രിൽ 13ന് ഝാൻസിയിൽ ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അസദ് അഹമ്മദും കൂട്ടാളി ഗുലാമും കൊല്ലപ്പെട്ടത്. ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളായിരുന്നു ഇരുവരും.
Discussion about this post