Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

406 ക്രിമിനൽ കേസുകൾ; സുന്ദർ ഭാട്ടി ​ഗാങ്ങുമായി ബന്ധം; ആരാണ് അതീഖ് അഹമ്മദിനെ കൊന്ന ലവ്ലേഷും, സണ്ണിയും, അരുണും

by Brave India Desk
Apr 16, 2023, 08:50 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്നൗ : ​ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും കൊലപ്പെടുത്തിയ സംഘത്തിലെ അക്രമികൾ കൊടും കുറ്റവാളികളെന്ന് കണ്ടെത്തൽ. ലവ്ലേഷിനെതിരെ 406 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. അരുൺ മൗലിയ എന്ന കാലിയയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസുണ്ട്. സണ്ണിക്ക് ​ക്രിമിനൽ-​ഗുണ്ടാ ​ഗാങ്ങുകളുമായി ബന്ധമുളളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രയാ​ഗ് രാജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മാദ്ധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമി സംഘം അതീഖിനെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Stories you may like

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങളെ ക്രൂരമായ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്നു ; അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാണിക്കണമെന്ന ആഹ്വാനവുമായി ഇന്ത്യ

കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ലവ്ലേഷ് തിവാരിക്കെതിരെ 406 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളുടെ രണ്ട് സഹോദരങ്ങൾ പുരോഹിതന്മാരാണ്. ഒരു സഹോദരൻ വിദ്യാർത്ഥിയാണ്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയായ ലവ്ലേഷ് നിരവധി തവണ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കുറ്റവാളികളുടെ ലോകത്ത് സ്വന്തമായി ഒരു പേര് സമ്പാദിക്കണമെന്നാണ് ഇയാൾ ആ​ഗ്രഹിച്ചിരുന്നത്. പണ്ട് പതിവായി ക്ഷേത്ര ദർശനം നടത്തിയിരുന്നയാളായിരുന്നു ലവ്ലേഷ് എന്ന് അമ്മ പറഞ്ഞു. എന്നാൽ വീട് വിട്ട് പോയതിന് ശേഷം പിന്നീട് ഇതുവരെ കണ്ടിട്ടില്ല. അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തനിക്കും തന്റെ കുടുംബത്തിനും ഇതിൽ യാതൊരു പങ്കുമില്ലെന്ന് ലവ്ലേഷിന്റെ അച്ഛൻ പറഞ്ഞു. അവൻ ജോലിക്കൊന്നും പോകാറില്ലെന്നും ലഹരിക്കടിമയാണെന്നും അച്ഛൻ വെളിപ്പെടുത്തി.

അക്രമി സംഘത്തിലെ സണ്ണിക്ക് ​ഗുണ്ടാ സംഘങ്ങളുമായി ബന്ധമുളളതായാണ് വിവരം. ആറ് മാസം മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. 12 വർഷം മുൻപ് വീടുവിട്ട് ഇറങ്ങിയ സണ്ണിക്ക് സുന്ദർ ഭാട്ടി ​ഗാങ്ങുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കുരാരയിലാണ് ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ക്രിമിനൽ സംഘങ്ങളുമായി ബന്ധം ആരംഭിച്ചതോടെ ഇയാൾ വീട്ടിലേക്ക് വരാതായി.

സണ്ണി എങ്ങനെയാണ് ​ഗുണ്ടകളുമായി കൂട്ടുകൂടിയത് എന്ന് തനിക്ക് അറിയില്ലെന്നാണ് സഹോദരൻ പിന്റു സിം​ഗ് പറയുന്നത്. വെടിവെപ്പുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും ഒന്നും അറിയില്ലെന്നും പിന്റു വ്യക്തമാക്കി.

കേസിൽ മറ്റൊരു പ്രതിയായ അരുൺ മൗര്യയ്ക്കെതിരെ മൂന്ന് കൊലക്കേസുകളുണ്ട്. ജിആർപി കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ മാതാപിതാക്കൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. സഹോദരങ്ങൾ ഡൽഹിയിൽ ആക്രിക്കട നടത്തുകയാണ്. 10 വർഷം മുൻപ് ഇവർ നാടുവിട്ടതാണ്. ഇയാളെക്കുറിച്ച് ​ഗ്രാമവാസികൾക്ക് അധികമൊന്നും അറിയില്ല.

കൊലപാതകം, വധശ്രമം, ആയുധനിയമം ലംഘനം എന്നീ കുറ്റങ്ങളാണ് മൂന്ന് പേർക്കെതിരെയും പോലീസ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിൽ, വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് തോക്കുകൾ കണ്ടെടുത്തു. അതീഖ് അഹമ്മദിന്റെ സംഘത്തെ ഇല്ലാതാക്കി സംസ്ഥാനത്ത് പേരെടുക്കാനാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞതായി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ ദ്രുതഗതിയിലുള്ള നടപടികൾ കാരണം അവർക്ക് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനായില്ല.

Tags: atiq ahamedup killing
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

Discussion about this post

Latest News

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങളെ ക്രൂരമായ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്നു ; അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാണിക്കണമെന്ന ആഹ്വാനവുമായി ഇന്ത്യ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

പപ്പടത്തല്ല് കേവലം ഒറ്റപ്പെട്ട സംഭവം, ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണെന്ന് ബിന്ദു കൃഷ്ണ!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies