Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

”വന്ദേഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളു”; പുകഴ്ത്തലുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ; അടുത്ത അനിൽ ആന്റണിയാണെന്ന വിമർശനവുമായി സൈബർ സഖാക്കൾ

by Brave India Desk
Apr 17, 2023, 07:30 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: വന്ദേഭാരതിനെ പുകഴ്ത്തി സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. കവിതാ രൂപത്തിലാണ് വന്ദേഭാരതിനെ പുകഴ്ത്തിയും സ്വാഗതം ചെയ്തുമുള്ള കുറിപ്പ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ‘വന്ദേ ഭാരത്’നോട് ‘വരണ്ടേ ഭാരത്’ എന്നു പറയാതെ ‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവർ മലയാളികളല്ല എന്ന് പറഞ്ഞു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. എം.വി.ഗോവിന്ദന്റെ അപ്പം പരാമർശത്തേയും രൂപേഷ് തന്റെ കവിതയിലൂടെ കൊട്ടുന്നുണ്ട്.

”വന്ദേ ഭാരതിന് മോദി കൊടിയുയർത്തിയാലും…ഇടതുപക്ഷം വെടിയുതിർത്താലും…വലതുപക്ഷം വാതോരാതെ സംസാരിച്ചാലും…പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയിൽ പോയി അപ്പം വിൽക്കാനും തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല. തൊട്ടു നോവിക്കാതെ വെയിലത്തും മഴയത്തും ചീറിയോടാനായി ട്രാക്കിലാകുന്ന വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ. പാളം തെറ്റാതെ ഓടാനായി വന്ദേ ഭാരത് കുതിച്ചു നിൽക്കുമ്പോൾ കിതച്ചു കൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിക്കരുത് …അങ്ങിനെ വലിക്കുന്ന ചങ്ങലയിൽ കുരുങ്ങി നിൽക്കുക മോദിയല്ല…..വലിക്കുന്നവർ തന്നെയാകുമെന്നും രൂപേഷ് തന്റെ കവിതയിൽ പറയുന്നു.

Stories you may like

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

അതേസമയം വന്ദേഭാരതിന്റെ പുകഴ്ത്തിയുള്ള കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ രൂപേഷിനെതിരെ സഖാക്കളുടെ സൈബർ ആക്രമണവും രൂക്ഷമായിരിക്കുകയാണ്. സിപിഐയിൽ നിന്നുള്ള അനിൽ ആന്റണിയെന്നാണ് രൂപേഷിനെ കമന്റ് ബോക്‌സുകളിൽ സഖാക്കൾ വിമർശിക്കുന്നത്. താത്വികാചാര്യന്റെ കുപ്പായമണിഞ്ഞ് നടക്കുന്ന കപട കമ്മ്യൂണിസ്റ്റുകാരന്റെ മകൻ ഇങ്ങനെയായത് കർമ്മഫലമാണെന്നും പന്ന്യൻ രവീന്ദ്രനും എ.കെ.ആന്റണിയും രാഷ്ട്രീയത്തിലെ നീലക്കുറുക്കന്മാരാണെന്നുമെല്ലാമുള്ള വിമർശനവുമായി സഖാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

രൂപേഷിന്റെ കവിതയുടെ പൂർണ്ണരൂപം,

‘വന്ദേ ഭാരത് ‘ നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവർ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയർത്തിയാലും…
ഇടതുപക്ഷം വെടിയുതിർത്താലും…
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും…
പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയിൽ
പോയി
അപ്പം വിൽക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയിൽ
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നിൽക്കുമ്പോൾ…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതി നെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം
യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….
ശ്രുതി തെറ്റുന്ന പാട്ട്
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നിൽക്കുമ്പോൾ
കിതച്ചു കൊണ്ടോടി
ആ കുതിപ്പിന്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയിൽ കുരുങ്ങി നിൽക്കുക
മോദിയല്ല…..
വലിക്കുന്നവർ തന്നെയാകും …
വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈൻ ബോൾട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
….വന്ദേ ഭാരത്…

 

 

Tags: cpipanniyan raveendranVande BharatROOPESH PANNYAN
Share4
Tweet
Send
Share

Latest stories from this section

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

Latest News

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

ഏഷ്യൻ ഗെയിംസ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; സമ്മാനമായി ഒപ്പുവെച്ച ജേഴ്‌സിയും ഹോക്കി സ്റ്റിക്കും കൈമാറി കായികതാരങ്ങൾ

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

240 റൺസും സുരക്ഷിതമല്ല; ട്വന്റി-20യിൽ ‘ബേബി ഓവർ’ കൊണ്ടുവരണമെന്ന് ഹനുമ വിഹാരി

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies