രാജ്യത്തെ ആദ്യത്തെ ആധുനിക, സെമി-ഹൈ സ്പീഡ് ട്രെയിന്‍ ആയ വന്ദേഭാരത് ഇന്ന് ഇന്ത്യന്‍ റെയില്‍വേയുടെ ഐശ്വര്യമാണ്. രാജ്യത്തെ ജനങ്ങളുടെ അതിവേഗ യാത്രാമോഹങ്ങള്‍ക്ക് ചിറക് നല്‍കിക്കൊണ്ട് കേരളമടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലാണ് നിലവില്‍ വന്ദേഭാരത് എക്‌സ്പ്രസ് കുതിച്ചെത്തിയിരിക്കുന്നത്. വന്ദേഭാരത് പോലെ ലോകോത്തര നിലവാരത്തിലുള്ള ഒരു ട്രെയിന്‍ ഇന്ത്യയ്ക്ക് സ്വന്തമായി നിര്‍മ്മിക്കാനാകില്ലെന്ന് വിശ്വസിച്ചിരുന്ന റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ വന്ദേഭാരത് എന്ന സെമി ഹൈ-സ്പീഡ് ട്രെയിന്‍ യാഥാര്‍ത്ഥ്യമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ത്യയ്ക്ക് അതിന് കഴിയുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ഒരു വ്യക്തിയുണ്ട്. വന്ദേഭാരതിന്റെ പിതാവ്, ബുദ്ധികേന്ദ്രം- സുധാന്‍ഷു മണി. വന്ദേഭാരത് എക്‌സ്പ്രസ് എന്ന ഇന്ത്യയുടെ അതിവേഗ പുരോഗതിയുടെ പ്രതീകമായി മാറിയ ട്രെയിനിന് രൂപം നല്‍കാന്‍ സുധാന്‍ഷു മണി നടത്തിയ പ്രയത്‌നവും ഇടപെടലുകളും അങ്ങേയറ്റം ത്രസിപ്പിക്കുന്നതാണ്.
പുതിയതായി എന്തെങ്കിലും ചെയ്യണം, രാജ്യത്തിന് വേണ്ടി വലിയ സ്വപ്നം കാണണം എന്നീ മോഹവുമായാണ് 2016ല്‍ സുധാന്‍ഷു മണി ചെന്നൈ ആസ്ഥാനമായ ഇന്റെഗ്രേറ്റഡ് കോച്ച് ഫാക്ടറിയുടെ മേധാവിസ്ഥാനം ഏറ്റെടുക്കുന്നത്. സാധാരണയായി ഈ സ്ഥാനത്തേക്ക് കടന്നുവരാന്‍ അധികമാരും ആഗ്രഹിക്കാറില്ല. എത്തിയാല്‍ തന്നെ സര്‍വ്വീസ് തീരുന്നതുവരെ വലിയ പ്രശ്‌നങ്ങളില്ലാതെ ഒതുങ്ങിക്കൂടാനാണ് എല്ലാവരും ശ്രമിക്കുക. പക്ഷേ 38 വര്‍ഷത്തെ അനുഭവസമ്പത്തുള്ള, സുധാന്‍ഷു മണിയെന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഈ പദവിയിലേക്ക് എത്തിയത് ഉറച്ച ലക്ഷ്യങ്ങളോടെയാണ്. വന്ദേഭാരത് വരുന്നതിന് മുമ്പ് വരെ ട്രെയിന്‍ എന്ന് കേട്ടാല്‍ ഏതൊരു ഇന്ത്യക്കാരടെയും മനസില്‍ തെളിഞ്ഞിരുന്നത് ഒരേ ചിത്രമായിരുന്നു. ഇന്ത്യന്‍ ട്രെയിനുകളുടെ ഈ സ്ഥിരം ലുക്കില്‍ ഒരു മാറ്റം വരുത്തിക്കൂടെ എന്നായിരുന്നു സുധാന്‍ഷുവിന്റെ ആദ്യ ചിന്ത. വികസിത രാജ്യങ്ങളിലൊക്കെ കാണുന്ന, ആധുനിക നിലവാരത്തിലുള്ള ട്രെയിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന സ്വപ്നം അദ്ദേഹത്തിന്റെ മനസില്‍ മുളപൊട്ടുന്നത് അങ്ങനെയാണ്.
എന്നാല്‍ അതിവേഗം, അത്യാധുനികം എന്നീ വിശേഷണങ്ങള്‍ കേട്ടാല്‍ തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യേണ്ടവയെന്ന് വിശ്വസിച്ചിരുന്ന ഉദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ ഒപ്പം നിര്‍ത്താന്‍ സുധാന്‍ഷുവിന് ഏറെ കഷ്ടപ്പെടേണ്ടതായി വന്നു. ഇന്ത്യയ്ക്കതിന് കഴിയില്ല, അതിനുള്ള മനുഷ്യവിഭവശേഷി ഇല്ല, സാങ്കേതികവിദ്യയില്ല എന്നെല്ലാം പറഞ്ഞ് സുധാന്‍ഷുവിനെ നിരുത്സാഹപ്പെടുത്താനും പരിഹസിക്കാനും ഏറെപ്പേര്‍ ഉണ്ടായിരുന്നു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ മൂന്നിലൊന്ന് ചിലവില്‍ ലോകോത്തര നിലവാരത്തിലുള്ള ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്ന സുധാന്‍ഷുവിന്റെ അവകാശവാദത്തില്‍ റെയില്‍മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് പോലും വിശ്വാസമുണ്ടായിരുന്നില്ല.
എന്നാല്‍ ഇന്ത്യയ്ക്കതിന് കഴിയുമെന്ന ഉറച്ച ബോധ്യം സുധാന്‍ഷു കൈവിട്ടില്ല. അദ്ദേഹം റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ തന്നെ നേരില്‍ പോയി കണ്ടു, തന്റെ ആവശ്യമറിയിച്ചു. തദ്ദേശീയമായി ലോകനിലവാരത്തിലുള്ള, അത്യാധുനിക ട്രെയിന്‍ നിര്‍മ്മിക്കാന്‍ 200 കോടി രൂപ അനുവദിക്കണമെന്ന് അറിയിച്ചു. യഥാര്‍ത്ഥത്തില്‍ താന്‍ അദ്ദേഹത്തിന്റെ കാലുപിടിച്ച് അപേക്ഷിക്കുകയായിരുന്നുവെന്ന് സുധാന്‍ഷു പറയുന്നു. ചെയര്‍മാന് വിരമിക്കാന്‍ 14 മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സുധാന്‍ഷു തന്റെ സ്വപ്നപദ്ധതിയുമായി അദ്ദേഹത്തെ സമീപിക്കുന്നത്. പ്രോജക്ടിന് ചെയര്‍മാന്റെ പച്ചക്കൊടി കിട്ടാന്‍ അതുതന്നെ സുധാന്‍ഷുവും സംഘവും ആയുധമാക്കി. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് ട്രെയിന്‍ ഉദ്ഘാടനത്തിന് തയ്യാറാകുമെന്ന്, അത് നടക്കില്ലെന്ന് അറിഞ്ഞിട്ടുകൂടി തങ്ങള്‍ക്ക് കള്ളം പറയേണ്ടിവന്നുവെന്ന് സുധാന്‍ഷു ഓര്‍ക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ അപേക്ഷ ചെയര്‍മാന്‍ ചെവിക്കൊണ്ടില്ല. പറ്റില്ല എന്നൊരു ഉത്തരം കേള്‍ക്കാന്‍ ത്രാണിയില്ലാതിരുന്ന സുധാന്‍ഷു ഒടുവില്‍ ഈ പ്രോജക്ടിന് അനുമതി കിട്ടാതെ താന്‍ മുറിവിട്ട് പോകില്ലെന്ന നിലപാട് എടുത്തതോടെ ട്രെയിന്‍18 പ്രോജക്ട് എന്ന ഇന്ത്യയുടെ ഇന്നത്തെ വന്ദേഭാരത് എക്‌സ്പ്രസ് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചു.
14 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സുധാന്‍ഷുവിനും ഐസിഎഫിനും സാധിച്ചില്ലെങ്കിലും വിദേശത്തായിരുന്നെങ്കില്‍ നിര്‍മ്മാണത്തിന് മൂന്നുവര്‍ഷം വേണ്ടിയിരുന്ന ട്രെയിന്‍ കേവലം 18 മാസങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചത്. മാത്രമല്ല, വിദേശത്ത് നിന്നും ഇത്തരമൊരു ട്രെയിന്‍ ഇറക്കുമതി ചെയ്യാന്‍ വേണ്ടിയിരുന്ന ചിലവിന്റെ മൂന്നിലൊന്ന് മാത്രമാണ് തദ്ദേശീയമായി വന്ദേഭാരത് ട്രെയിന്‍ നിര്‍മ്മിക്കാന്‍ ചിലവായത്. സുധാന്‍ഷു ഐസിഎഫില്‍ നിന്നും വിരമിക്കുമ്പോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ കോച്ച് നിര്‍മ്മാതക്കളായി ചെന്നൈ കോച്ച് ഫാക്ടറി മാറിയിരുന്നു. അടുത്ത 4-5 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകളില്‍ മുന്നൂറ് വന്ദേഭാരത് ട്രെയിനുകള്‍ ഓടണമെന്ന സ്വപ്നമാണ് ഇനി സുധാന്‍ഷുവിന് ഉള്ളത്.
Discussion about this post