ലക്നൗ : ഭാര്യയെ പാമ്പ് കടിച്ചതിന് പിന്നാലെ, കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിലേക്കോടി യുവാവ്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ സാപിപൂർ കോത്വാലിയിലാണ് വിചിത്രമായ സംഭവം നടന്നത്. പാമ്പുമായി ആശുപത്രിയിലെത്തിയതോടെ ഡോക്ടർമാരും ഞെട്ടി.
അടുക്കളയിൽ ജോലിക്കിടെയാണ് കുസ്മയെന്ന യുവതിയെ പാമ്പ് കടിച്ചത്. പാമ്പ് കടിയേറ്റ കുസ്മ ഉറക്കെ നിലവിളിച്ചു. നിമിഷങ്ങൾക്കകം ബോധരഹിതയായി താഴെ വീണു. ഇതോടെ നാട്ടുകാർ ചേർന്ന് കുസ്മയെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ അപ്പോഴൊന്നും ഭർത്താവ് ആശുപത്രിയിലേക്ക് പോയില്ല. വീട് മുഴുവൻ അരിച്ചുപെറുക്കിയ ഇയാൾ ഭാര്യയെ കടിച്ച പാമ്പിനെ കണ്ടെത്തി. ഈ പാമ്പിനെ ചാക്കിലാക്കിക്കൊണ്ടാണ് യുവാവ് ആശുപത്രിയിലേക്ക് പോയത്.
എന്തിനാണ് പാമ്പിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്ന ചോദ്യത്തിന്, പാമ്പിന്റെ വിഷത്തിനനുസരിച്ച് ഭാര്യയെ ചികിത്സിക്കാൻ വേണ്ടിയാണ് എന്നാണ് യുവാവ് നൽകിയ വിശദീകരണം.
Discussion about this post