ഡല്‍ഹി: ഫ്രാന്‍സില്‍ 150 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ മുസ്ലിം സംഘടനകള്‍. ഇസ്ലാമിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ കുറ്റവാളികളാണെന്നും അവരെ കുറ്റവാളികളെപ്പോലെ തന്നെ കൈകാര്യം ചെയ്യണമെന്നും വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു.
പാരീസില്‍ നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ ഭീകരര്‍ അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ചെയ്യുന്നത് മനുഷ്യത്വ രഹിതമായ ക്രൂര നടപടികളാണ്. തങ്ങളെപ്പോലുള്ള മുസ്ലിങ്ങള്‍ക്കു വേണ്ടിയെന്ന വ്യാജേന അള്ളാഹുവിന്റെ നാമത്തില്‍ ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ ഭീകരര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍ വ്യക്തമാക്കി.
മതത്തിന്റെ പേരില്‍ ഭീകരവാദം നടത്തുന്ന ഇത്തരക്കാര്‍ക്ക് എതിരെ ഇന്ത്യയിലെയും ലോകത്തിലെയും എല്ലാ മുസ്ലിങ്ങളും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും സംഘടന പുറത്തുവിട്ട കുറിപ്പില്‍ ആവശ്യപ്പെടുന്നു. ആക്രമണം നടത്തിയ ഭീകരില്‍ 8 പേരെ വധിച്ചിട്ടുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post