ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. യോഗിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ഝാർഖണ്ഡ് സ്വദേശി അമൻ രാജക്കെതിരെ പോലീസ് കേസെടുത്തു.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോ അമൻ രാജ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് ഇയാൾ ട്വിറ്ററിൽ പങ്കുവെക്കുകയും യോഗിയെയും ഉത്തർ പ്രദേശ് ഡിജിപിയെയും ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
ഉത്തർ പ്രദേശിലെ കോട്‌വാലി പോലീസ് സ്‌റ്റേഷനിലാണ് അമൻ രാജക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് ഭീകരവാദ സംഘടനകളുമായോ അധോലോക സംഘങ്ങളുമായോ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് കോട്വാലി സർക്കിൾ ഇൻസ്പെക്ടർ ഡി.കെ. ശര്‍മ മാദ്ധ്യമങ്ങളോട് പറഞ്ഞു.








