ഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിലെന്ന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. സമ്പദ് വ്യവസ്ഥ രണ്ടു പതിറ്റാണ്ടുകൊണ്ട് പത്തുലക്ഷം കോടി യു.എസ് ഡോളറിന്റേതാകുമെന്നും രാഷ്ട്രപതി പറഞ്ഞു. ഡല്‍ഹിയില്‍ അന്താരാഷ്ട്ര വ്യാപാരമേള ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ്ക്ക് ഇന്‍ ഇന്ത്യ പ്രചാരണവും പുതിയ കയറ്റുമതിമേഖലകളായി ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതും വിദേശവെല്ലുവിളികള് നേരിടാന്‍ സഹായിക്കും.
ഇന്ത്യന്‍ സാമ്പത്തികരംഗം നിലവില്‍ 2.1 ലക്ഷം കോടി യു.എസ് ഡോളറിന്റേതാണ്. ലോകത്തെ വന്‍ സമ്പദ്ശക്തികളെയെല്ലാം ആഗോളതലത്തിലെ മാന്ദ്യം പിടിച്ചുലച്ചപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. 2012-13ല്‍ അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നു ഇന്ത്യയുടെ വളര്‍ച്ചയെന്നാല്‍ 2014-15ല്‍ ഇത് 7.2 ശതമാനമായി. മറ്റുപല സൂചനകളും വെച്ചുനോക്കുമ്പോള്‍ വളര്‍ച്ച ഇനിയും കൂടാനാണ് സാധ്യത.
പണപ്പെരുപ്പം നിയന്ത്രണത്തിലായെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. വ്യാവസായികരംഗവും മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. 2017-18ല്‍ ധനക്കമ്മി മൂന്ന് ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ടുള്ള സാമ്പത്തികനടപടികള്‍ സ്വീകരിച്ചുവരികയാണ് അദ്ദേഹം പറഞ്ഞു.
Discussion about this post