കുട്ടികൾ ജനിച്ച് രണ്ടുവര്‍ഷത്തിനകം തലച്ചോറിന്റെ വളര്‍ച്ചയുടെ 75 ശതമാനവും നടക്കും. അതിനാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആദ്യ രണ്ടുവര്‍ഷങ്ങള്‍ പ്രധാനമാണ്. അതിനാൽ വളർച്ചക്ക് അനുയോയജമായ ആഹാരം ഈ സമയത്ത് ആവശ്യമാണ്. എല്ലാ ജീവകങ്ങളും ധാതുക്കളും ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങളും അവർക്ക് ലഭിക്കുകയുള്ളൂ. കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാൻ ബെറിപ്പഴങ്ങൾ വളരെയേറെ സഹായകമാണ്.
ഫൈബറും ആന്റിഓക്സിഡന്റുകളും ശരിയായ അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളാണ് സ്ട്രോബെറി, ബ്ലൂബെറി എന്നിവ. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിലും ഇവയ്ക്കു കാര്യമായ പങ്കുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നവയാണ് ബെറിപ്പഴങ്ങൾ. വൈറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങൾ. കുട്ടികളുടെ ഓർമശക്തി മെച്ചപ്പെടുത്താൻ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും.
തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു സഹായിക്കുന്ന ഒമേഗ 2ഫാറ്റുകൾ ഇവയുടെ കുരുവിലുണ്ട്. സ്ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്ബെറി ഇവ സ്മൂത്തികളിൽ ചേർത്തോ സ്നാക്ക് ആയോ കുട്ടികൾക്ക് നൽകാം. ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഇത് ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ നിലനിർത്തിയാൽ അത് കുട്ടികളുടെ തുടർന്നുള്ള ജീവിതത്തിലും പ്രതിഫലിക്കും
Discussion about this post