ബീജിംഗ്: ബീജിംഗിലെ ചാങ്ഫെംഗ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 21 പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് നിന്ന് 71 രോഗികളെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.57ഓടെയാണ് സംഭവം. ആശുപത്രിയിലെ ഇൻ-പേഷ്യന്റ് വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവമുണ്ടായ ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
40 മിനിട്ടിനുള്ളിൽ തീ പൂർണമായും അണയ്ക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. 3.30 വരെ രക്ഷാപ്രവർത്തനം നീണ്ടു നിന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
അപകടമുണ്ടായ ആശുപത്രിയിൽ നിന്നുള്ള നിരവധി വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ആശുപത്രിയുടെ ജനൽ വഴി ആളുകൾ രക്ഷപെടാൻ പുറത്തേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ കാണാം. വലിയ തോതിൽ കെട്ടിടത്തിനുള്ളിൽ നിന്ന് പുക ഉയരുന്നതും വ്യക്തമാണ്.











