Monday, January 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശാന്തൻ, സൗമ്യൻ, ആനപ്പെരുമയുടെ പ്രതിരൂപം; തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം

അഞ്ചാലുമൂട് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആനയാണ് ശിവരാജു

by Brave India Desk
Apr 19, 2023, 09:19 am IST
in Kerala, Culture
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മാതംഗലീലയിൽ പറയുന്ന ലക്ഷണങ്ങൾ തികഞ്ഞ കൊമ്പനായ തൃക്കടവൂർ ശിവരാജുവിന് ആനപ്പെരുമയുടെ അംഗീകാരമായി ഗജരാജരത്ന പട്ടം ലഭിച്ചു. 50 വയസുള്ള ശിവരാജുവിന്, സേവനവും സവിശേഷതകളും പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗജരാജരത്ന പട്ടം സമ്മാനിച്ചത്. അഞ്ചാലുമൂട് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആനയാണ് ശിവരാജു.

പത്തടിയിലേറെ ഉയരവും തള്ളിനിൽക്കുന്ന മസ്തകവും മസ്തകത്തിൽ കൂട്ടിയിടിക്കുന്ന ചെവികളും അകന്ന കൊമ്പുകളും നിലത്തിഴയുന്ന തുമ്പിക്കൈയും ഉയർന്ന തലക്കുനിയുമായി മസ്തകം ഉയർത്തി നിൽക്കുന്ന ശിവരാജു ദേശിംഗനാടിന്റെ ഗജപാരമ്പര്യത്തിന്റെ നെറ്റിപ്പട്ടമാണ്. ഇതൊക്കെയാണെങ്കിലും ശാന്തപ്രകൃതനും സൗമ്യശീലനുമായ ശിവരാജു ആബാലവൃദ്ധം ആനപ്രേമികളുടെയും കണ്ണിലുണ്ണിയാണ്. ഊണിലും ഉറക്കത്തിലും ശിവരാജുവിന്റെ കഥകൾ കേട്ട് പുളകം കൊള്ളുന്ന തലമുറകളുടെ മനസിൽ കാലങ്ങൾക്ക് മുൻപേ ഗജരാജരത്നമാണ് ശിവരാജു.

Stories you may like

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

‘ഓം പ്രകൃത്യൈ നമഃ’;അഷ്ടോത്തര ശതനാമാവലിയിലെ ഒന്നാം നാമത്തിന്റെ പൊരുൾ

ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനാണ് ഗജരാജരത്നം എന്ന ചെമ്പിൽ തീർത്ത മാല കഴിഞ്ഞ ദിവസം ശിവരാജുവിനെ അണിയിച്ചത്. പഞ്ചവാദ്യത്തിന്റെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ പട്ടം ഏറ്റുവാങ്ങിയ ശിവരാജു ആനച്ചമയങ്ങളിൽ സാക്ഷാൽ സൂര്യനാരായണനെ പോലെ ശോഭിച്ചു. ശിവരാജുവിന്റെ പ്രിയങ്കരനായ പാപ്പാൻ കെ ഗോപാലകൃഷ്ണൻ നായരെയും പൗരാവലി ആദരിച്ചു.

1973ൽ കോന്നി ഫോറസ്റ്റ് റേഞ്ചിലെ അട്ടത്തോടിലെ കിടങ്ങിൽ നിന്നുമാണ് കുഞ്ഞനായിരുന്ന ശിവരാജുവിനെ വനം വകുപ്പിന് ലഭിക്കുന്നത്. ആനച്ചട്ടങ്ങൾ അഭ്യസിച്ച് ലക്ഷണമൊത്ത കൊമ്പനായി വിരാജിച്ച ശിവരാജുവിനെ 30 വർഷം മുൻപാണ് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ എട്ട് കരക്കാരും ചേർന്ന് കോന്നി ആനത്താവളത്തിൽ നിന്നും വാങ്ങി നടയ്ക്കിരുത്തുന്നത്. അന്ന് മുതൽ ശിവരാജു തൃക്കടവൂരിന്റെ പ്രിയ പുത്രനാണ്.

ഉത്സവ എഴുന്നള്ളത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കൊമ്പന്മാരിൽ മുമ്പനാണ് ശിവരാജു. 2020 ഫെബ്രുവരിയിൽ ചാത്തിനാംകുളം ക്ഷേത്ര കമ്മിറ്റി 3,19,000 രൂപയ്ക്കാണ് ശിവരാജുവിനെ എഴുന്നള്ളിച്ചത്. ഉമയനെല്ലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആനവാൽ പിടിയിൽ നിറസാന്നിദ്ധ്യമാണ് ക്ഷമാശീലനായ ശിവരാജു. ആരെയും അമ്പരപ്പിക്കുന്ന സൗമ്യതയും അനുസരണയും ക്ഷമാശീലവും ഏത് സാഹചര്യത്തോടും ഇണങ്ങി ചേരാനുള്ള മനസ്സാന്നിധ്യവുമണ് ശിവരാജുവിനെ ഒരു ദേശത്തിന്റെ മുഴുവൻ സ്നേഹഭാജനമാക്കി മാറ്റുന്നത്.

Tags: തൃക്കടവൂർ ശിവരാജുഗജരാജരത്നം
Share7TweetSendShare

Latest stories from this section

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

ഷിക്കാഗോയുടെ ഹൃദയത്തിൽ ഒരു ഭാരതീയ നാമം: ‘സ്വാമി വിവേകാനന്ദ വേ’

ഷിക്കാഗോയുടെ ഹൃദയത്തിൽ ഒരു ഭാരതീയ നാമം: ‘സ്വാമി വിവേകാനന്ദ വേ’

കാളി സഹസ്രനാമത്തിലെ ‘ദേവകി’: കൃഷ്ണന്റെ മാതാവായ മഹാകാളി!

കാളി സഹസ്രനാമത്തിലെ ‘ദേവകി’: കൃഷ്ണന്റെ മാതാവായ മഹാകാളി!

മരിച്ചവർ ഭാഗ്യവാന്മാരാണ്. അവർ ഈ ശരീരമാകുന്ന ഭാരത്തിൽ നിന്നും മുക്തി നേടി

മരിച്ചവർ ഭാഗ്യവാന്മാരാണ്. അവർ ഈ ശരീരമാകുന്ന ഭാരത്തിൽ നിന്നും മുക്തി നേടി

Discussion about this post

Latest News

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം;  ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം; ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

‘നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവ് ഇന്ന് ഉണങ്ങി’:ശ്രീരാമക്ഷേത്രത്തിലെ ധ്വജം സാംസ്‌കാരിക ഉണർവിന്റെ പ്രഖ്യാപനം: നരേന്ദ്രമോദി

ഇനി പുതിയമേൽവിലാസം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ചരിത്രപരമായ മാറ്റം: മകരസംക്രാന്തി നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക് മാറുന്നു

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

‘ഓം പ്രകൃത്യൈ നമഃ’;അഷ്ടോത്തര ശതനാമാവലിയിലെ ഒന്നാം നാമത്തിന്റെ പൊരുൾ

‘ഓം പ്രകൃത്യൈ നമഃ’;അഷ്ടോത്തര ശതനാമാവലിയിലെ ഒന്നാം നാമത്തിന്റെ പൊരുൾ

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

ഷിക്കാഗോയുടെ ഹൃദയത്തിൽ ഒരു ഭാരതീയ നാമം: ‘സ്വാമി വിവേകാനന്ദ വേ’

ഷിക്കാഗോയുടെ ഹൃദയത്തിൽ ഒരു ഭാരതീയ നാമം: ‘സ്വാമി വിവേകാനന്ദ വേ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies