ന്യൂഡൽഹി: അക്രമം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാദൗത്യത്തെ കുറിച്ച് ചർച്ച ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സുഡാനിലെ നിലവിലെ സാഹചര്യം അതീവസങ്കീർണമാണെന്നും, രാജ്യത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
300ലധികം ആളുകളാണ് സുഡാനിൽ ഇതുവരെ കൊല്ലപ്പെട്ടത്. നിലവിൽ ചെറിയ പെരുന്നാൾ പ്രമാണിച്ച് മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ആറ് മണിക്കാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. അർധ സൈനിക വിഭാഗമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എ്ന്നാൽ സൈന്യം ഇതിനോട് പ്രതികരിച്ചിട്ടില്ല. ലക്ഷക്കണക്കിന് ആളുകളാണ് സുഡാനിൽ യുദ്ധത്തിന് പിന്നാലെ അഭയാർത്ഥികളായത്.
അഞ്ച് ലക്ഷത്തിലധിരം ആളുകൾ വൈദ്യുതിയോ ഭക്ഷണമോ വെള്ളമോ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ കഴിയുകയാണെന്നാണ് റിപ്പോർട്ട്. വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ മേഖലയിൽ തകരാറിലായിരിക്കുകയാണ്
Discussion about this post