ലക്‌നൗ : ഉത്തർപ്രദേശിൽ മൗലാനയുടെ ഉപദേശത്തെ തുടർന്ന് പെൺകുട്ടികളെ ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ബറേലി സ്വദേശി സജ്ജാദ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ സജ്ജാദിനെ ഉപദേശിച്ച മൗലാനയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ റോഡിലൂടെ നടന്നു പോകുന്ന പെൺകുട്ടികളെ അജ്ഞാതൻ ബ്ലേഡ് കൊണ്ട് കൊണ്ട് പരിക്കേൽപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് സജ്ജാദിലേക്ക് പോലീസിനെ നയിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സജ്ജാദിന് മൂന്ന് ഭാര്യമാരാണ് ഉള്ളത്. ഇയാൾ ഇവരെയും ഉപദ്രവിക്കാറുണ്ട്. ഇത് സഹിക്കവയ്യാതെ രണ്ടാം ഭാര്യ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. ഇതിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തു. ഇതിൽ നിന്നും രക്ഷനേടാൻ ആയിരുന്നു സജ്ജാദ് മൗലാനയെ സമീപിച്ചത്.
പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഘട്ടം എത്തിയതോടെ പ്രശ്‌ന പരിഹാരത്തിനായി ഇയാൾ മൗലാനയുടെ അടുത്തെത്തി. പെൺകുട്ടികളെ ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നായിരുന്നു ഇയാളുടെ ഉപദേശം. ഇതേ തുടർന്നാണ് ഇയാൾ മുഖം മറച്ച് കുട്ടികളെ ഉപദ്രവിക്കാൻ ആരംഭിച്ചത്.
കയ്യിലും ശരീരത്തിലും മുറിവേറ്റ കുട്ടികൾ ഭയന്ന് വീടുകളിലേക്ക് ഓടി. മാതാപിതാക്കളും അജ്ഞാതന്റെ ആക്രമണത്തിൽ ഭയന്നുവിറച്ചു. കുട്ടികൾക്ക് സ്‌കൂളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥ വന്നതോടെയായിരുന്നു രക്ഷിതാക്കൾ പോലീസിൽ പരാതി നൽകാൻ തുടങ്ങിയത്.
Discussion about this post