ന്യൂഡൽഹി: ആഭ്യന്തരകലാപം രൂക്ഷമാകുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യറാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. സംഘർഷ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം. സാഹചര്യം ജാഗ്രതയോടെ നിരീക്ഷിക്കണം.
മേഖലയിലെ വിവിധ രാജ്യങ്ങളുമായി ആശയ സമ്പർക്കം നിലനിർത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. മലയാളിയായ ആൽബർട്ട് അഗസ്റ്റിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.
യോഗത്തിൽ പ്രധാനമന്ത്രി ,ഉദ്യോഗസ്ഥർക്ക് രക്ഷാദൗത്യത്തിൽ പാലിക്കേണ്ട മൂന്ന് നിർദ്ദേശങ്ങൾ നൽകി ജാഗ്രത പാലിക്കുക, സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക, സുഡാനിലെ ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായ എല്ലാ സഹായവും നൽകിക്കൊണ്ട് അവരുടെ സുരക്ഷ തുടർച്ചയായി വിലയിരുത്തുക. എന്നിവയാണ് നിർദ്ദേശങ്ങൾ. മൂവായിരത്തിലേറെ ഇന്ത്യക്കാർ സുഡാനിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post