സിയാറ്റിൽ: ആപ്പിൾ സ്റ്റോറിൽ തുരങ്കമുണ്ടാക്കി വൻ കവർച്ച. അഞ്ചു ലക്ഷം ഡോളർ (4.10 കോടിയോളം രൂപ) വിലമതിക്കുന്ന 436 ഫോണുകൾ കവർന്നു. യുഎസിലെ സിയാറ്റിലിലുള്ള അൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലാണ് കവർച്ച നടന്നത്.
പതിനഞ്ച് മിനിറ്റിലാണ് കവർച്ച നടന്നത്. സിയാറ്റിൽ കഫേ എന്ന കോഫി ഷോപ്പിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ശുചിമുറി പൊളിച്ചാണ് ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കിയത്.
സ്റ്റോറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചാൽ അലാം മുഴങ്ങുമെന്ന് വ്യക്തമായതോടെയാണ് ഇവർ ഭിത്തി തുരന്നത്. കോഫി ഗിയറിന് അവരുടെ ലോക്കുകൾ മാറ്റിസ്ഥാപിക്കാൻ ഏകദേശം $ 900 ചെലവഴിക്കേണ്ടി വന്നു, ബാത്ത്റൂം അറ്റകുറ്റപ്പണികൾക്കായി $ 800 വരെ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നു. പോലീസ് കുറ്റകൃത്യം അന്വേഷിച്ചുവരികയാണ്.
Discussion about this post