ടെഹ്റാന്: വണ്ടിയോടിക്കുമ്പോള്‍ സ്ത്രീകള്‍ പര്‍ദ്ദയിട്ടില്ലെങ്കില്‍ വാഹനം ജപ്തി ഇറാനിയന്‍ പൊലീസിന്റെ തീരുമാനം. വാഹനം ഒരാഴ്ചയോളം കസ്റ്റഡിയില്‍ സൂക്ഷിക്കാനും പിഴ ചുമത്താനുമാണ് ഉദ്ദേശിക്കുന്നത്.
പുതിയ ശിക്ഷാരീതി രാജ്യത്ത് ഉടന്‍ നടപ്പാക്കും.
കഴിഞ്ഞയാഴ്ച മാത്രം ഇത്തരത്തില്‍ 10,000 പേര്‍ക്കാണ് താക്കീത് കിട്ടിയത്. ഇതില്‍ 2000 പേര്‍ക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കൂടുതല്‍ നടപടിയെടുക്കും. പുതിയ നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് തലവന്‍ മൊണ്ടാസറോള് മെഹ്ദി അറിയിച്ചു. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും മറ്റ് ചിലരുടെ കാര്യം കോടതിയ്ക്ക് വിടുമെന്നും പൊലീസ് അറിയിച്ചു.
കാറിനുള്ളില്‍ പര്‍ദ്ദ മാറ്റുക,നിയന്ത്രണമില്ലാതെ വാഹനമോടിയ്ക്കുക, തെരുവുകളില്‍ ഓടിച്ചുകയറ്റുക,, സ്ത്രീകളോട് മോശമായി പെരുമാറുക എന്നിവയാണ് നിയമലംഘനങ്ങളായി കണക്കാക്കുന്നത്. വിദേശീയരുള്‍പ്പെടെ നാട്ടിലിറങ്ങിയാല്‍ കഴുത്തും മുടിയും ഉള്‍പ്പെടെ തുണി കൊണ്ട് മറയ്ക്കണമെന്നാണ് ഇറാനിലെ പൊതുനിയമം.
Discussion about this post