കാസർകോട്: കാസർകോട് ഉദുമയിൽ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. 150 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് കാസർകോട് എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. കാസർകോട് പുത്തരിയടുക്കം സ്വദേശി അബൂബക്കർ, ഭാര്യ അമീന അസ്ര, ബംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് അറസ്റ്റിലായത്.
വാഹന പരിശോധനയ്ക്കിടെയാണ് ബേക്കൽ പോലീസ് നാല് പേരെയും അറസ്റ്റ് ചെയ്യുന്നത്. കർണാടക രജിസ്‌ട്രേഷനിലുള്ള വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കാറിന്റെ സീറ്റിനടിയിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.
അബൂബക്കറും അമീനയുമാണ് കാസർകോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തി വന്നിരുന്നത്. മറ്റ് രണ്ട് പേർ ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കൊടുത്തവരാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post