ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 65 ആയി. തലസ്ഥാനമായ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ തുടരുകയാണ്. ചെന്നൈ, മറീന ബീച്ച് പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ചെന്നൈയില്‍ രാവിലെ 24 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച 98 സ്ഥലങ്ങളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകളില്‍ 12,000 പേര് ചികിത്സക്കെത്തി. ദുരിതമേഖലയില്‍ അകപ്പെട്ട 1900 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 81 അമ്മ കാന്റീന്, ഏഴ് കമ്യൂണിറ്റി കിച്ചന്, അഞ്ച് കമ്യൂണിറ്റി ഹാള്‍ എന്നിവ വഴി ഭക്ഷണപ്പൊതികള്‍ അധികൃതര്‍ വിതരണം ചെയ്യുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്നും വരും ദിവസങ്ങളില്‍ ചെന്നൈയിലും തീരദേശ മേഖലയിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ േകന്ദ്രം അറിയിച്ചു.
Discussion about this post