ബെംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസവും മഴമൂലം കളി മുടങ്ങി. മൂന്നാം ദിവസവും ഒരൊറ്റ പന്ത് പോലും ബൗള്‍ ചെയ്യാനായില്ല. ടെസ്റ്റില്‍ ഒന്നാം ദിനം മാത്രമാണ് കളി നടന്നത്.
214 റണ്‍സിന് ഓള്‍ഔട്ടായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സെടുത്തുനില്‍ക്കുകയാണ് ഇന്ത്യ. 28 റണ്‍സെടുത്ത മുരളി വിജയും 45 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് ക്രീസില്‍. 134 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോഴുള്ളത്.
Discussion about this post