തൃശൂര്‍: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന് മോഹന്‍ലാല്‍ അതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്, നടന് മോഹന്‍ലാല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണു പൊതുപ്രവര്ത്തകന് പി.ഡി. ജോസഫ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
നടന് മോഹന്‍ലാലിനെ ഉള്‍പ്പെടുത്തി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭരത്ഭൂഷണും ചേര്‍ന്ന് പണം തട്ടിയെടുക്കാനുള്ള പരിപാടിയായിരുന്നു ലാലിസം എന്ന് ഹര്‍ജിയില്‍ പറയുന്നു.പരിപാടി വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയ 1.80 കോടിക്കുപകരം 1.60 കോടിയാണ് മോഹന്‍ലാല്‍ തിരികെ നല്‍കിയത്. ഗെയിംസിന്റെ ഭാഗമായി സ്റ്റേഡിയങ്ങള്‍ മോടി പിടിപ്പിച്ചതിലും കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
Discussion about this post