മഞ്ചേരി: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരിയായ രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞു. മന്ത്രി ആര്യാടന് മുഹമ്മദിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി.കെ.ബിജു നായര്‍, സുഹൃത്ത് കുന്നശേരി ഷംസുദീന്‍ എന്ന ബാപ്പുട്ടി എന്നിവരാണ് കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.കേസില്‍ നാളെ ശിക്ഷ പ്രഖ്യാപിക്കും. പ്രതികള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍,ഗൂഢാലോചന, മൃതദേഹത്തില്‍ നിന്ന് മോഷണം എന്നീ കേസുകളും ചുമത്തും.
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയുമ്പോളാണ് വിധി പുറത്തുവരുന്നത്.2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസില്‍ രാധ കൊലചെയ്യപ്പെട്ടത്.
കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കല്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ ഉപേക്ഷിച്ചുവെന്നുമാണു പ്രോസിക്യൂഷന് കേസ്.
കോണ്‍ഗ്രസ് ഓഫിസ് തൂപ്പുകാരി രാധ കൊലചെയ്യപ്പെട്ട കേസില്‍ ഇതിനകം പൊലിസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 108 സാക്ഷികളെ വിസ്തരിച്ചിരുന്നു. 165 തൊണ്ടി മുതലുകളും 264 രേഖകളും കോടതി മുമ്പാകെ ഹാജറാക്കുകയും ചെയ്തിരുന്നു.ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മാനഭംഗം എന്ന വകുപ്പ് നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയ ശേഷം ഉണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കേസാണിത്.
Discussion about this post