ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന തെന്നിന്ത്യൻ നായിക തമന്നയുടെ ആദ്യ മലയാള ചിത്രമായ ബാന്ദ്രയുടെ ടീസര്‍ പുറത്തെത്തി.ദിലീപ് വേറിട്ട ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമന്നയാണ് നായിക.
മുംബൈയിലെ ബാന്ദ്ര കേന്ദ്രീകരിച്ചുള്ള ഗ്യാങ്സ്റ്റർ കഥയായിരിക്കും ചിത്രത്തിലൂടെ പറയുകയെന്ന സൂചനയാണ് ടീസറിലൂടെ ലഭിക്കുന്നത്. അലൻ അലക്സാണ്ടർ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് ബാന്ദ്രയിൽ അവതരിപ്പിക്കുന്നത്. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
തമിഴ് നടൻ ശരത് കുമാർ,ബോളിവുഡ് നടൻ ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്
ഉദയകൃഷ്ണയാണ് തിരക്കഥ .ഛായാഗ്രഹണം ഷാജി കുമാര്‍, അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം. സംഗീതം സാം സി എസ്, ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.












