മുംബൈ: ഐപിഎല്ലിലെ തന്റെ മൂന്നാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാൻ പ്രഭ്സിമ്രാൻ സിംഗിനെ പുറത്താക്കാൻ മുംബൈ പേസർ അർജുൻ ടെണ്ടുൽക്കർ എറിഞ്ഞ തകർപ്പൻ യോർക്കർ ഏറ്റെടുത്ത് ആരാധകർ.
https://twitter.com/IPL/status/1649785654677770242?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1649785654677770242%7Ctwgr%5Eccccddb5901bb82fff6bcfeb6080d53db71cc1b6%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Fcricket%2Farjun-tendulkar-bowls-perfect-yorker-to-dismiss-prabhsimran-singh-in-mi-vs-pbks-game-in-ipl-2023-video-goes-viral-watch-2598040.html
പഞ്ചാബ് ഇന്നിംഗ്സിലെ ഏഴാം ഓവറിലായിരുന്നു അർജുൻ പ്രഭ്സിമ്രാനെ പുറത്താക്കിയത്. കൃത്യമായി ബ്ലോക്ക് ഹോളിലേക്ക് വീണ യോർക്കറിനെ ബാറ്റ് താഴ്ത്തി പ്രതിരോധിക്കുന്നതിൽ പ്രഭ്സിമ്രാൻ പരാജയപ്പെടുകയായിരുന്നു. പന്ത് പ്രഭ്സിമ്രാന്റെ കാലിൽ കൊണ്ടതോടെ അർജുൻ ശക്തമായി അപ്പീൽ ചെയ്തു. അമ്പയർ ഒട്ടും അമാന്തിക്കാതെ വിരൽ ഉയർത്തുകയും ചെയ്തു.
പ്രഭ്സിമ്രാൻ തീരുമാനം റിവ്യൂ ചെയ്തുവെങ്കിലും, അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ കൊണ്ടില്ല എന്ന് വ്യക്തമായി. ബോൾ ട്രാക്കിംഗിൽ മിഡിൽ സ്റ്റംപിന് മുന്നിലായിരുന്നു ഇംപാക്ട്. പന്ത് സ്റ്റംപ് പിഴുതെറിയുമെന്ന് തുടർന്ന് വ്യക്തമായതോടെ, വിക്കറ്റ് സ്ഥിരീകരിക്കപ്പെടുകയായിരുന്നു. വിക്കറ്റ് നേട്ടത്തിലും സച്ചിന്റെ മിതത്വം പെരുമാറ്റത്തിൽ അർജുൻ കാത്തുസൂക്ഷിച്ചു. അമിത ആഹ്ലാദമില്ലാതെ ക്യാപ്ടൻ രോഹിതിന്റെ ചുമലിൽ ഒന്ന് തട്ടുക മാത്രമായിരുന്നു അർജുൻ ചെയ്തത്.
മത്സരത്തിൽ ഒരു വിക്കറ്റ് ലഭിച്ചുവെങ്കിലും അർജുന് ഇന്ന് നന്നായി പ്രഹരമേറ്റു. 3 ഓവറിൽ 5 എക്സ്ട്രാ റണ്ണുകൾ ഉൾപ്പെടെ 48 റൺസ് അർജുൻ വിട്ടുകൊടുത്തു. 20 ഓവറിൽ 8 വിക്കറ്റിന് 214 എന്ന കൂറ്റൻ ടോട്ടലും പഞ്ചാബ് പടുത്തുയർത്തി.
Discussion about this post