കണ്ണൂര്‍: മേയര്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷംവരെ അനുകൂല നിലപാടിനായി താന്‍ കാത്തിരിക്കുമെന്ന് വിമത കൗണ്‍സലര്‍ പി.കെ രാഗേഷ്. കണ്ണൂരിലെ കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍ കെപിസിസി പ്രസിഡന്റിന് കത്തയച്ചു.
വിമതരുടെ വിലപേശലിന് വഴങ്ങിയും സ്ഥാനം വാഗ്ദാനം നടത്തിയും കോണ്‍ഗ്രസ് അധികാരം പിടിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയതോടെയാണ് പി.കെ രാഗേഷ് വി.എം. സുധീരന് തുറന്ന കത്തയച്ചത്. താന്‍ മേയര്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ നേതത്വത്തില്‍ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി രാഗേഷ് കത്തില്‍ പറയുന്നു. മാത്രമല്ല വിമതനായതിന്റെ സാഹചര്യവും വ്യക്തമാക്കുന്നു. കത്ത് പരിഗണിച്ച് കെപിസിസി അവസാന മിനുട്ടില്‍ വിളിച്ചാലും പിന്തുണ കോണ്‍ഗ്രസിനാകുമെന്ന് രഗേഷ് പറഞ്ഞു.
രാഗേഷിനെ കൂട്ടുപിടിച്ച് ഭരിക്കുന്ന കാര്യത്തില്‍ മുസ്ലീം ലീഗും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നേതൃത്വം മാറാതെ കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന നിലപാട് രാഗേഷ് മയപ്പടുത്തിയിട്ടുണ്ട്.
Discussion about this post