കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ നിന്ന് പഴകിയ ബിരിയാണിയും ചീഞ്ഞ ഇറച്ചിയും പിടികൂടി. മെയ്ഫ്ളവർ ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചപ്പോഴാണ് ഇത് പഴകിയതാണെന്ന് മനസിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഗോഡൗണിൽ നിന്ന് പഴകിയ ഇറച്ചി കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം.
വയനാട്ടിൽ നിന്ന് കോഴിക്കോട് എത്തിയ സംഘത്തിനാണ് പഴകിയ ചിക്കൻ ലഭിച്ചത്. ഹോട്ടലിൽ നിന്നും വാങ്ങിയ ചിക്കൻ ബിരിയാണിയിൽ നിന്നും ദുർഗന്ധം വമിച്ചതായി ഇവർ പറഞ്ഞു. ചിക്കനെടുത്ത് വായിൽ വച്ചപ്പോഴാണ് ചീഞ്ഞ ചിക്കനാണെന്ന് മനസ്സിലായത്. ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു.
തുടർന്ന് കോർപ്പറേഷൻ ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭക്ഷണം മോശമാണെന്ന് സ്ഥിരീകരിച്ചു. വിഷയം ചൂണ്ടിക്കാട്ടി മെയ്ഫ്ളവർ ഹോട്ടലിന് ഉദ്യോഗസ്ഥർ നോട്ടീസും നൽകിയിട്ടുണ്ട്.
Discussion about this post