ന്യൂഡൽഹി : സുഡാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രണ്ട് വ്യോമസേന വിമാനങ്ങളും നാവികസേന കപ്പലും സജ്ജമായക്കഴിഞ്ഞെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വ്യോമസേനയുടെ സി-1307ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയിട്ടുണ്ട്. ഐഎൻഎസ് സുമേധ സുഡാൻ തുറമുറഖത്തിലെത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷാദോത്യത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ തയ്യാറാണെന്നും സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഒഴിപ്പിൽ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
തയ്യാറെടുപ്പുകളുടെ ഭാഗമായി, ഇന്ത്യൻ സർക്കാർ ഒന്നിലധികം നടപടികളുമായി മുന്നോട്ട് പോകുകയാണ്. വിമാനമാർഗവും കടൽ മാർഗവും ആളുകളെ രക്ഷിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു. സ്ഥിതിഗതികൾ രാജ്യം നിരീക്ഷിച്ചുവരികയാണ്. ഏത് നീക്കവും സുഡാനിലെ സുരക്ഷാ സാഹചര്യത്തെ ആശ്രയിച്ചിരിക്കും. ഖാർട്ടൂമിലെ വിവിധ ഇടങ്ങളിൽ വെടിവെയ്പ്പ് തുടരുകയാണെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. സുഡാന്റെ വ്യോമപാത അടച്ചിട്ട നിലയിലാണ്. അതിനാൽ വിമാനമാർഗം ഇവിടേയ്‌ക്കെത്തുന്നതും പ്രയാസകരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സുഡാനിൽ ഒറ്റപെട്ട് കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാൻ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. സുഡാനിലെ ഇന്ത്യൻ എംബസി ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ സുരക്ഷ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
അതേസമയം സുഡാനിൽ നിന്ന് സൗദി അറേബ്യ ഒഴിപ്പിച്ചവരിൽ 66 ഇന്ത്യക്കാരുമുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കരിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരെ സുഡാനിൽ നിന്ന് സൗദി അറേബ്യ ഒഴിപ്പിച്ചത്.
Discussion about this post