മുസാഫുർ; തട്ടിപ്പുകേസിൽ ഐഐടിക്കാരനും കൂട്ടാളികളും അറസ്റ്റിൽ മുസാഫർപുരിലാണ് സംഭവം. ഹേമന്ത് കുമാർ രഘു(40), ഇയാളുടെ മൂന്ന് കൂട്ടാളികൾ എന്നിവർ ഒരു സ്ത്രീയിൽ നിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായി. സംഘത്തിൽ നിന്ന് പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ട് ബൈക്കുകളും പിടിച്ചെടുത്തു.
തമിഴ്‌നാട്ടിലെ തിരുവള്ളൂർ സ്വദേശിയായ ഹേമന്ത്, ദുബായിലെ ബഹുരാഷ്ട്ര കമ്പനിയിലെ ജോലി കളഞ്ഞാണ് മോഷണത്തിനിറങ്ങിയത്. ഒരു നിശാക്ലബ്ബ് ജീവനക്കാരിയുമായി പ്രണയത്തിലായതിനെ തുടർന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നു. കാമുകിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പണം തികയാതെ വന്നതോടെയാണ് മോഷണത്തിനിറങ്ങിയത്.
നൈറ്റ് ക്ലബിലെ ജോലി ഉപേക്ഷിക്കാൻ യുവതിയെ ഹേമന്ത് നിർബന്ധിച്ചു. പകരം, ബിഹാറിലേക്ക് പോയി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. 15 വർഷത്തിലധികമായി, ദുബായിൽ ജോലി ചെയ്തുണ്ടാക്കിയ പണമെല്ലാം കാമുകിക്കായി ചിലവാക്കിയ ഇയാൾ കുറ്റവാളികളുമായി ബന്ധം സ്ഥാപിച്ച് മോഷണങ്ങൾ നടത്തുകയായിരുന്നു.
Discussion about this post