Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Travel

പ്രകൃതിഭംഗിയും സാഹസികതയും ചരിത്രവും ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഇടം; കര്‍ണ്ണാടകയിലെ ചിക്കമംഗളൂരുവിലേക്ക് ഒരു യാത്ര പോയാലോ?

by Brave India Desk
Apr 24, 2023, 12:58 pm IST
in Travel
Share on Facebook
Tweet
WhatsApp
Telegram

വേനലവധി പകുതിയായിട്ടും എവിടെയും ടൂര്‍ പോകാന്‍ പറ്റിയില്ലെന്ന് സങ്കടപ്പെടുന്നവര്‍ക്ക് പെട്ടെന്നൊരു യാത്ര പോയിവരാന്‍ പറ്റിയ ഇടമാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലെ ചിക്കമംഗളൂര്‍. നഗരത്തിരക്കുകളില്‍ നിന്ന് മാറി ശുദ്ധവായുവും പ്രശാന്തമായ അന്തരീക്ഷവും കൊതിക്കുന്ന പ്രകൃതി സ്‌നേഹികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ആവോളം ആസ്വദിക്കാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്. കര്‍ണ്ണാടകയുടെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ചിക്കമംഗളൂര്‍ യാത്ര.

പശ്ചിമഘട്ടത്തിലാണ് ചിക്കമംഗളൂര്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിരമണീയമായ കാഴ്ചകളാണ് അവിടെയെങ്ങും. കാപ്പിത്തോട്ടങ്ങളും ട്രെക്കിംഗ് പാതകളും വന്യജീവി സങ്കേതങ്ങളും വെള്ളച്ചാട്ടങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സഞ്ചാരികളെ ചിക്കമംഗളൂരുവിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

Stories you may like

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

ആരെയും ആകര്‍ഷിക്കുന്ന പ്രകൃതിഭംഗി

പ്രകൃതിഭംഗി തന്നെയാണ് ചിക്കമംഗളൂരുവിന്റെ എടുത്തുപറയേണ്ട സവിശേഷത. പച്ച പുതച്ച കുന്നുകള്‍ക്ക് നടുവിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഹെബ്ബെ വെള്ളച്ചാട്ടം, ജഹ്‌രി ഫാള്‍സ്, കല്‍ഹാട്ടി ഫാള്‍സ് തുടങ്ങി മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ ചിക്കമംഗളൂരുവിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.

കാപ്പിത്തോട്ടങ്ങളുടെ നഗരം

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാപ്പിത്തോട്ടങ്ങളാണ് ചിക്കമംഗളൂരുവിലേത്. ഗൈഡുകളുടെ സഹായത്തോടെ കാപ്പിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും കാപ്പിക്കുരു വിളവെടുപ്പും സംസ്‌കരണവും കാണുവാനും മനസിലാക്കാനും ചിക്കമംഗളൂരുവില്‍ നിരവധി അവസരങ്ങളുണ്ട്.

ട്രെക്കിംഗ്, ഹൈക്കിംഗ്

സാഹസികത ഇഷ്ടപ്പെടുന്നവരെയും ചിക്കമംഗളൂര്‍ നിരാശരാക്കുകയില്ല. പശ്ചിമഘട്ടത്തിലെ ഏറ്റവും മികച്ച ട്രെക്കിംഗ്, ഹൈക്കിംഗ് പാതകളാണ് ചിക്കമംഗളൂരുവിലുള്ളത്. മുള്ളയാനഗിരി ട്രെക്ക്, കുന്ദ്രേമുഖ് ട്രെക്ക്, ബാബാ ബുദംഗി ട്രെക്ക് തുടങ്ങിയവ ഇവിടുത്തെ പ്രശസ്തമായ ട്രെക്കിംഗ് പാതകളാണ്.

വന്യജീവി സങ്കേതം

ഭദ്ര വന്യജീവി സങ്കേതം, കുന്ദ്രേമുഖ് ദേശീയോദ്യാനം തുടങ്ങി നിരവധി വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ചിക്കമംഗളൂരുവിലുണ്ട്. പലതരത്തിലുള്ള വന്യമൃഗങ്ങളെയും പക്ഷികളെയും ഇവിടെ കാണാനാകും.

പൈതൃക കേന്ദ്രം

സമ്പന്നമായ ചരിത്രമാണ് ചിക്കമംഗളൂരുവിന്റേത്. നിരവധി പുരാതന ക്ഷേത്രങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്. വീരഭദ്ര ക്ഷേത്രം, ശ്രിംഗേരി ശാരദ പീഠം, ബേലാവതി ക്ഷേത്രം തുടങ്ങി ചരിത്രസ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടുവോളം ചരിത്രമറിയാനും കാണാനും ചിക്കമംഗളൂരുവില്‍ നിരവധി അവസരങ്ങളുണ്ട്.

Tags: karnatakatravelChikmagalur
Share10
Tweet
Send
Share

Latest stories from this section

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

Latest News

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies