Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

സാമൂഹ്യവിരുദ്ധരിൽ നിന്നും രക്ഷയ്ക്കായി തെരുവ് നായ്ക്കളെ വളർത്തി അമ്മയും മകളും

അടച്ചുറപ്പില്ലാത്ത വീട്ടിൽ സ്വൈര്യം ആയി ഉറങ്ങാൻ സമ്മതിക്കാത്ത പകൽ മാന്യൻമാരിൽ നിന്ന് രക്ഷ നേടാൻ ആണ് രണ്ട് നായ്ക്കളെ തെരുവിൽ നിന്നും കൂടെ കൂട്ടിയത്

by Brave India Desk
Apr 24, 2023, 11:55 pm IST
in Special
Share on Facebook
Tweet
WhatsApp
Telegram

രാത്രിയുടെ മറവിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ ശല്യക്കാരായ എത്തുന്ന സാമൂഹ്യവിരുദ്ധരായ ആളുകളിൽ നിന്നും രക്ഷനേടുന്നതിനായി വീട്ടിൽ തെരുവ് നായ്ക്കളെ വളർത്തുകയാണ് തൃപ്പൂണിത്തുറ സ്വദേശികളായ കാഞ്ചനയും അമ്മയും. രാജനഗരിയുടെ പ്രൗഢിയും മെട്രോ വികസനത്തിന്റെ പകിട്ടും ഒരുമിച്ചു പങ്കിടുന്ന തൃപ്പുണിത്തുറ പോലൊരു പ്രദേശത്താണ് രണ്ട് സ്ത്രീകൾക്ക് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വരുന്നത്.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

മൃഗാവകാശ പ്രവർത്തകയും ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ കോർഡിനേറ്ററുമായ അമ്പിളി പുരക്കൽ പങ്കു വച്ച വിഡിയോയിലൂടെയാണ് കാഞ്ചനയുടെയും അമ്മയുടേയും അവസ്ഥ പുറംലോകമറിയുന്നത്.

തൃപ്പൂണിത്തുറ എരൂരിൽ ഇടിഞ്ഞു പൊളിഞ്ഞു നിലംപൊത്താറായ ഒരു കെട്ടിടത്തിൽ 90വയസ്സുള്ള അമ്മയ്ക്കും 10നായ്ക്കൾക്കും ഒപ്പം കഴിയുന്നു.കെട്ടിട നിർമാണ പണിക്ക് പോയി കാലങ്ങൾകൊണ്ടുണ്ടാക്കിയ 3ലക്ഷം രൂപയും വട്ടി പലിശക്ക് വാങ്ങിയ 50000 രൂപയും ചേർത്തു 15വർഷം മുൻപ് സ്വന്തമായി വാങ്ങിയ ഭൂമിയിൽ ആരോഗ്യപ്രശ്നങ്ങളുള്ള വൃദ്ധയായ അമ്മയുമായി താമസം ആരംഭിക്കുമ്പോൾ അവർ നേരിടേണ്ടി വന്നത് രാത്രി ജാരന്മാരുടെ ശല്യം ആയിരുന്നു.

അടച്ചുറപ്പില്ലാത്ത വീട്ടിൽ സ്വൈര്യം ആയി ഉറങ്ങാൻ സമ്മതിക്കാത്ത പകൽ മാന്യൻമാരിൽ നിന്ന് രക്ഷ നേടാൻ ആണ് രണ്ട് നായ്ക്കളെ തെരുവിൽ നിന്നും കൂടെ കൂട്ടിയത്. അവ പെറ്റു പെരുകി ഇപ്പോൾ 10പേരായി. വട്ടി പലിശക്ക് വാങ്ങിയ 50000അടച്ചിട്ടും അടച്ചിട്ടും കുറയാതെ വന്നപ്പോൾ തൃപ്പൂണിത്തുറ പീപ്പിൾസ് കോഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് 3ലക്ഷം രൂപ വായ്പ എടുത്തു. കോവിഡ് രൂക്ഷമാകുന്നത് വരെ പണി എടുത്തു കൃത്യമായി അടച്ചു കൊണ്ടിരുന്ന ലോൺ കോവിഡ്ന്റെ ആഘാതത്തിൽ പണിക്ക് പോകാൻ സാധിക്കാതെ ആയതോടെ പലിശ കയറി ഇപ്പോൾ ജപ്തിയിൽ ആയി.

മഴക്കാലം വന്നാൽ വെള്ളം പുരയ്ക്ക് അകത്താകുന്ന അവസ്ഥയിൽ ഒരു വീടിനു വേണ്ടി ഇവർ മുട്ടാത്ത വാതിലുകൾ ഇല്ല. പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഇവർക്ക് വീട് പണിക്ക് അനുവദിച്ച ലോൺ വസ്തു പണയത്തിൽ ആയതിനാൽ നഷ്ടപ്പെട്ടു.

”ജപ്തി ചെയ്യാൻ വന്നാൽ ഈ നായ്ക്കൾക്കും അമ്മയ്ക്കും വിഷം നൽകി ഞാനും ചാവും…” എന്നാണ് വയസ്സായ അമ്മയും വയ്യാത്ത കാലുമായി കാഞ്ചന വിങ്ങുന്ന മനസ്സോടെ തന്നോട് പറഞ്ഞതെന്ന് അമ്പിളി പുരക്കൽ പറയുന്നു.

മൃഗാവകാശ പ്രവർത്തകയായ അമ്പിളി കാഞ്ചനയുടെ അടുക്കൽ എത്തുന്നത് അവരുടെ പെറ്റുപെരുകിയ നായ്ക്കൾ പരിസരവാസികൾക്ക് പരാതി ആയതോടെയാണ്. തുടർന്ന് അമ്പിളി പ്രതിനിധാനം ചെയ്യുന്ന DAYA Animal Welfare Organisation നായ്ക്കളെ വന്ധ്യീകരിച്ചു നൽകി. തുടർന്നുള്ള മാസങ്ങളിൽ അവർക്കുള്ള ഭക്ഷണം എത്തിക്കുകയും ചെയ്തു. കൂട്ടത്തിൽ മാസാമാസം അവരാൽ കഴിയും വിധത്തിലുള്ള സഹായം സാമ്പത്തികമായും ഭക്ഷ്യവസ്തുക്കളായും കാഞ്ചനയ്ക്കും അമ്മയ്ക്കും എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നാൽ അതെല്ലാം അവർ കടന്നു പോകുന്ന അവസ്‌ഥയിൽ അപര്യാപ്തമാണെന്ന് പറയാതെ വയ്യ.

”മഴക്കാലത്ത് നായ്ക്കൾക്ക് നനയാതെ കിടക്കാൻ ഒരിടം അവർ ഞങ്ങളോട് ആവശ്യപ്പെട്ടെങ്കിലും അത് സാധിച്ചു കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. മഴ പെയ്താൽ വെള്ളം നിറയുന്ന വീട്ടിനുള്ളിൽ കാഞ്ചനയും അമ്മയും എങ്ങനെ കഴിഞ്ഞു കൂടും എന്നതും വേദനിപ്പിക്കുന്ന ഒരു ചോദ്യമാണ്.കാഞ്ചനയുടെയും അമ്മയുടെയും ഈ അവസ്ഥ പല മാധ്യമ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽ പെടുത്തി എങ്കിലും നിരാശയായിരുന്നു ഫലം” അമ്പിളി പുരക്കൽ പറയുന്നു

കാഞ്ചനക്കും അവരുടെ സംരക്ഷകർ ആയ നായ്ക്കൾക്കും ഈ മഴക്കാലം നനയാതെ കിടക്കാൻ ഇനി മനുഷ്യ സ്നേഹികളുടെ സഹായം വേണം..കാഞ്ചനയെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് 9447837850നമ്പറിൽ ബന്ധപ്പെടാം എന്ന് അറിയിക്കുകയാണ് മാധ്യമപ്രവർത്തക കൂടിയായ അമ്പിളി പുരയ്‌ക്കൽ .

Tags: humansafetycharityAnimal
Share10
Tweet
Send
Share

Latest stories from this section

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies