Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

നിങ്ങള്‍ക്ക് ഈ ശീലങ്ങളുണ്ടോ, സൂക്ഷിക്കണം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ അതുമതി

by Brave India Desk
Apr 26, 2023, 03:07 pm IST
in Health
Share on Facebook
Tweet
WhatsAppTelegram

നമ്മുടെ ശാരീരത്തില്‍ വളരെ പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുന്ന ചെറിയ തന്മാത്രകളാണ് ഹോര്‍മോണുകള്‍. ശരീരത്തിലെ ഹോര്‍മോണ്‍ നില കൃത്യമായ അളവില്‍ നിലനിര്‍ത്തിയില്ലെങ്കില്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെടും.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ശരീരത്തെ എങ്ങനെ ബാധിക്കുന്നു

Stories you may like

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പ്രമേഹം തന്നെ ഉദാഹരണമായി എടുക്കാം. ഇന്നത്തെ കാലത്ത് മിക്കവരിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. ശരീരത്തിലെ മെറ്റബോളിക് പ്രക്രിയകളെ നിയന്ത്രിക്കുന്ന, പാന്‍ക്രിയാസില്‍ കണ്ടുവരുന്ന ഫാറ്റ് ഹോര്‍മോണാണ് ഇന്‍സുലിന്‍. മതിയായ അളവില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഇത് പ്രമേഹം പോലുള്ള വളരെ ഗുരുതരമായ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകും. തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വളരെ പ്രധാനപ്പെട്ട മറ്റൊരു ഹോര്‍മോണാണ് മെലാടോണിന്‍. ഉറക്കം-ഉണരല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട ഹോര്‍മോണാണിത്. ശരീരത്തിലെ ആന്തരിക ഘടികാരത്തെ ഇത് നിയന്ത്രിക്കുന്നു. പുറത്ത് ഇരുട്ട് പരക്കുമ്പോള്‍ ശരീരത്തില്‍ മെലാടോണിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും അങ്ങനെ ഉറക്കം വരുകയും ചെയ്യുന്നു. എന്നാല്‍, ഏതെങ്കിലും കാരണത്താല്‍ ശരീരത്തിലെ മെലാടോണിന്റെ അളവ് വ്യത്യാസപ്പെട്ടാല്‍ അത് ഉറക്കത്തെ ബാധിക്കും.

അതുപോലെ സ്ത്രീഹോര്‍മോണായ ഈസ്ട്രജനും ശരീരത്തില്‍ വളരെ പ്രധാനപ്പെട്ട ചില ചുമതലകള്‍ ചെയ്യുന്നുണ്ട്. അണ്ഡാശയങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളുടെ വികാസത്തില്‍ വലിയ പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന് സത്‌നവളര്‍ച്ച, തുടകളുടെ വികാസം, രക്തം കട്ട പിടിക്കല്‍, എല്ലുകള്‍ രൂപപ്പെടല്‍, ത്വക്കിന്റെയും നഖങ്ങളുടെയും ആരോഗ്യം അങ്ങനെ പലതിലും ഈസ്ട്രജന് പങ്കുണ്ട്. എന്നാല്‍ ഇതിന്റെ അളവ് വ്യത്യാസപ്പെട്ടാല്‍ അത് മൂഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും വിഷാദരോഗത്തിനുമെല്ലാം കാരണമാകും. സമാനമായി, പുരുഷന്മാരുടെ ബീജഗ്രന്ഥികളിലും സ്ത്രീകളിലെ അണ്ഡാശയങ്ങളിലും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മറ്റൊരു ലൈംഗിക ഹോര്‍മോണാണ് ടെസ്‌റ്റോസ്റ്റിറോണ്‍. ലൈംഗിക താല്‍പ്പര്യവുമായി ബന്ധപ്പെട്ട ഹോര്‍മോണാണ് ഇതെങ്കിലും പേശികളുടെ വികാസം, അസ്ഥി പിണ്ഡം, കൊഴുപ്പ് കോശങ്ങളുടെ വിതരണം തുടങ്ങിയ പ്രക്രിയകളിലും ഇവയ്ക്ക് പങ്കുണ്ട്.

ഇങ്ങനെ രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, വളര്‍ച്ച, പ്രത്യുല്‍പ്പാദനം, ലൈംഗിക താല്‍പ്പര്യം, മെറ്റബോളിസം, ഉറക്കം അടക്കം നിരവധി പ്രക്രിയകളെ സ്വാധീനിക്കുന്ന നിരവധി ഹോര്‍മോണുകള്‍ ഉണ്ട്. ഇവയുടെ അളവുകളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ ശരീരത്തില്‍ അത് പ്രകടമാകും. സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോളിനെ തന്നെ ഉദാഹരണമാക്കാം.ശരീരത്തിലെ നിരവധി പ്രധാന ഹോര്‍മോണുകളില്‍, വളരെ അത്യാവശ്യമെന്ന് പറയാവുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ നിലയില്‍ വ്യത്യാസം വന്നാല്‍, മൈഗ്രേന്‍, പൊണ്ണത്തടി, ഉത്കണ്ഠ, ഹൃദ്രോഗങ്ങള്‍, അസ്വസ്ഥതകള്‍, മന്ദത, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം. ചുരുക്കി പറഞ്ഞാല്‍, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നമ്മുടെ പെരുമാറ്റത്തെയും ചിന്തകളെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയുമെല്ലാം അവതാളത്തിലാക്കും.

ശരീരത്തിലെ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെയും അളവിനെയും തകരാറിലാക്കുന്നതില്‍ നമ്മുടെ ജീവിതശൈലിക്കും പങ്കുണ്ട്. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ജീവിതശൈലി കൊണ്ടുള്ള ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ മറികടക്കാനാകും.

പോഷണം, ആഹാരക്രമം

മികച്ച പോഷണം നല്‍കുന്ന സന്തുലിതമായ ആഹാരക്രമം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ തടയാനുള്ള മികച്ച മാര്‍ഗ്ഗമാണ്. കഴിക്കുന്ന ആഹാരത്തിലെ മാക്രോന്യൂട്രിയന്റുകള്‍, അതായത് പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയുടെ അളവ് മനസിലാക്കി കഴിക്കുക. ആവശ്യമായ അളവില്‍ ഇവ ശരീരത്തിലെത്തുന്ന തരത്തിലുള്ള ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. കഴിക്കുന്ന ഭക്ഷണങ്ങളില്‍ പ്രോട്ടീനിന്റെ അളവ് കൂടുതലും കൊഴുപ്പ് കുറവും ആയിരിക്കാന്‍ ശ്രദ്ധിക്കുക.

ശരീരത്തിന് പിടിക്കാത്ത, ഏതെങ്കിലും തരത്തിലുള്ള ദഹനപ്രശ്‌നങ്ങളോ അണുബാധയോ ഒക്കെ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. സാധാരണയായി മൈദ പോലുള്ള സംസ്‌കരിച്ച ധാന്യങ്ങള്‍, ട്രാന്‍സ് ഫാറ്റ്, ഹൈഡ്രജനേറ്റഡ് ഓയിലുകള്‍, ആഡഡ് ഷുഗര്‍, ചില പാലുല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ആരോഗ്യത്തിന് ദോഷം ചെയ്യാറുണ്ട്.

ഇഡ്ഡലി, ദോശ, തൈര് പോലുള്ള ആരോഗ്യകരമായ ബാക്ടീരിയകള്‍ അയങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങളും ഓട്‌സ്, പഴം, ഉള്ളി, ആപ്പിളുകള്‍, ഫള്ാക്‌സ് സീഡ്, വെളുത്തുള്ളി പോലെ പ്രത്യേക ഭക്ഷ്യനാരുകള്‍ അടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

പച്ചക്കറികള്‍, പറയുകള്‍, സംസ്‌കരിക്കാത്ത ധാന്യങ്ങള്‍ തുടങ്ങി ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക

ശരീരത്തിന് ദോഷം ചെയ്യാത്ത കൊഴുപ്പ് ആരോഗ്യകരമായ അളവില്‍ കഴിക്കുക. അണ്ടിപ്പരിപ്പുകള്‍, അവക്കാഡോ, തേങ്ങ, ഒലിവ് ഓയില്‍ എന്നിവയില്‍ ശരീരത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്.

കഫീന്‍

കഫീനിന്റെ അമിതോപയോഗം ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകര്‍ക്കും. കഫീന്‍ അമിതമായി ശരീരത്തിലെത്തിയാല്‍ സ്‌ട്രോസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ അധികമായി ഉല്‍പ്പാദിപ്പിക്കപ്പെടും.കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായാല്‍ അത് ഇന്‍ഫ്‌ളമേഷനെ ചെറുക്കാനുള്ള ശരീരത്തിന്റെ ശേഷിയെ അത് ബാധിക്കും. കഫീന്‍ ഉപഭോഗം കൂടിയാല്‍ അത് ഉറക്കത്തെയും ബാധിക്കും. ഉറക്കം കുറഞ്ഞാല്‍ ശരീരത്തിന്റെ ഹോര്‍മോണ്‍ ഉല്‍പ്പാദനം തകരാറിലാകും.

മദ്യപാനം

മദ്യാപനം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകളെയാണ് മദ്യപാനം പ്രധാനമായും ബാധിക്കുന്നത്. മാത്രമല്ല, മദ്യപാനത്തെ തുടര്‍ന്നുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെയും ഇന്‍സുലിന്‍ പ്രതിരോധത്തെയുമെല്ലാം ബാധിക്കും.

പുകവലി

പുകവലി കാരണം ശ്വാസകോശ അര്‍ബുദം ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പുകവലി ശീലം ശരീരത്തിലെ പ്രത്യുല്‍പ്പാദന ഹോര്‍മോണുകളായ ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍ എന്നിവയുടെ അളവുകളെയും ബാധിക്കും. പുകവലി സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ശേഷി കുറയ്ക്കുമെല്ലും പ്രത്യുല്‍പ്പാദന ചക്രത്തിന്റെ ദൈര്‍ഘ്യം കുറയാന്‍ കാരണമാകുമെന്നും നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സ്‌ട്രെസ്

സ്‌ട്രെസ് ഉണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നു. കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ശരീരത്തിലെ മറ്റ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും. കോര്‍ട്ടിസോളിന്റെ അളവ് കൂടുമ്പോള്‍ പ്രൊജസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയുകയും തന്മൂലം ഈസ്ട്രജന്‍ ആധിപത്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് വ്യക്തികളില്‍ മൂഡ് സ്വിംഗിനും പ്രത്യുല്‍പ്പാദനപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ഉറക്കക്കുറവ്

ഉന്മേഷവും ഊര്‍ജ്ജവും തിരിച്ചുപിടിച്ച് ഓജസ് വീണ്ടെടുക്കാനുള്ള ശരീരത്തിന്റെ ഏറ്റവും വലിയ കഴിവാണ് ഉറക്കം. എന്നാല്‍ മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിലും ഹോര്‍മോണുകളുടെ അളവുകളിലും സ്‌ട്രെസ്സിലുമെല്ലാം അത് പ്രതിഫലിക്കും.

Tags: Hormone ImbalanceLifestyle Habits
Share15
Tweet
SendShare

Latest stories from this section

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

Latest News

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാൻ കൈവിട്ടു; ഹൂതികളെ നേരിടാൻ നയതന്ത്രബന്ധം പോലുമില്ലാത്ത ഇസ്രായേലിന്റെ സഹായം തേടി സൗദി അറേബ്യ!

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

റൈഡ് ഉറപ്പാക്കാൻ കൂടുതൽ പണം ചോദിച്ചു; റാപിഡോയ്ക്ക് പണി കിട്ടി, ലക്ഷങ്ങൾ പിഴയിട്ട് കേന്ദ്ര സർക്കാർ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച ; ഇരുരാജ്യങ്ങളുടെയും പ്രധാന ആശങ്കകളിൽ കൂടുതൽ ജാഗ്രത കാണിക്കാൻ ധാരണയായതായി വിദേശകാര്യ വക്താവ്

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ് സഫലം ; അമിത് ഷായുടെ നേതൃത്വത്തിൽ കിഷാവു പദ്ധതി കരാറിൽ ഒപ്പിട്ട് ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ് സഫലം ; അമിത് ഷായുടെ നേതൃത്വത്തിൽ കിഷാവു പദ്ധതി കരാറിൽ ഒപ്പിട്ട് ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

സേവാഗിന്റെ ഫിസിയോയോട്  പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies