Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്‌ലിൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല; വന്നത് എഐ ക്യാമറകൾ അല്ല, നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാമെന്ന് മാത്രം; തെളിവുകൾ നിരത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

by Brave India Desk
Apr 27, 2023, 04:30 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന എഐ ക്യാമറ പദ്ധതി അടിമുടി അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കടലാസ് കമ്പനികൾക്ക് തട്ടിപ്പും വെട്ടിപ്പും നടത്താനുളള അവസരം ഒരുക്കുന്നതായിരുന്നു പദ്ധതിയെന്ന് തെളിവുകൾ സഹിതം രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ കൊണ്ടുവന്നത് ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ അല്ല. അതിൽ ഒരു ശതമാനം മാത്രമാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉളളത്. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കൊഗ്നേഷൻ എന്ന എഎൻപിആർ ക്യാമറകളാണ് കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നും ആർട്ടിഫിഷൽ ഇന്റലിജൻസിനെക്കുറിച്ചും മെഷീൻ ലേണിംഗിനെക്കുറിച്ചും അറിയാവുന്നവർ എഐ ക്യാമറ എന്ന് വിശേഷിപ്പിക്കുന്നത് കേട്ട് ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് വൻതോതിലുളള അഴിമതി നടത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. നാല് കമ്പനികളാണ് ടെൻഡറിന് മുന്നോട്ടുവന്നത്. അതിൽ ഗുജറാത്ത് ഇൻഫോ ടെക് എന്ന കമ്പനിയെ സാങ്കേതിക പരിജ്ഞാനമില്ല എന്ന് പറഞ്ഞ് തളളിക്കളഞ്ഞു. ബാക്കി മൂന്ന് കമ്പനികളിൽ രണ്ടെണ്ണവും എസ്ആർഐടിയുമായി ബന്ധമുളള കമ്പനികളാണ്. കെ ഫോൺ പദ്ധതിയിൽ എസ്ആർഐടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അശോക ഇൻഫോടെക്് ആണ് ഒരു കമ്പനിയെന്ന് ചെന്നിത്തല പറഞ്ഞു.

പദ്ധതിക്ക് അനുമതി നൽകി ഏപ്രിൽ 12 ന് മന്ത്രിസഭ പുറത്തിറക്കിയ ഉത്തരവ് തന്നെ വിചിത്രമാണ്. ഒൻപതാം പാരഗ്രാഫ് പരിശോധിച്ചാൽ അഴിമതിയുടെ നേർച്ചിത്രം ബോധ്യപ്പെടും. പ്രവൃത്തികൾ ഏതാണ്ട് പൂർണമായി പൂർത്തീകരിച്ച് കഴിഞ്ഞതിനാലും സർക്കാർ മുൻപ് എല്ലാ ഘടകങ്ങളുടെയും അനുമതി പല ഘട്ടങ്ങളിലായി നൽകിയതിനാലും ഗതാഗത കമ്മീഷണർ നൽകിയ വർക്ക് ഓർഡറുകൾ റദ്ദ് ചെയ്യാൻ കഴിയാത്തതിനാലും പദ്ധതിക്ക് അനുമതി നൽകുന്നു എന്നാണ് ക്യാബിനറ്റ് നോട്ടിൽ പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നഗ്നമായ അഴിമതിക്ക് മന്ത്രിസഭയും കൂട്ടുനിൽക്കുകയായിരുന്നുവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

പദ്ധതിക്കായുളള ടെൻഡർ തന്നെ വിചിത്രമാണ്. കെൽട്രോൺ 151 കോടി രൂപയ്ക്ക് എസ്ആർഐടിക്ക് കരാർ നൽകി. എസ്ആർഐടി പ്രസാഡിയോ, അൽ ഹിന്ദ് എന്നീ കമ്പനികൾക്ക് ഉപകരാർ നൽകി. അൽ ഹിന്ദ് എന്നത് ഒരു ടൂർ കമ്പനിയാണ്. പിന്നീട് അൽ ഹിന്ദ് കരാറിൽ നിന്ന് മാറി. ഇതിന് ശേഷം തിരുവനന്തപുരത്തുളള ലൈറ്റ് മാസ്റ്റർ എന്ന കമ്പനി വരുന്നു പിന്നീട് അവരും അതിൽ നിന്ന് പിൻമാറിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എസ്ആർഐടി, പ്രസാഡിയോ, ലൈറ്റ് മാസ്റ്റർ എന്നീ മൂന്ന് കമ്പനികൾ ചേർന്ന് 2020 നവംബർ 16 ന് സംയുക്ത കരാർ ഉണ്ടാക്കുകയായിരുന്നു. നവംബർ 20 ന് പ്രസാഡിയോയും എസ്ആർഐടിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം പദ്ധതി നടപ്പാക്കേണ്ടത് പ്രസാഡിയോയും ലൈറ്റ് മാസ്റ്ററുമാണെന്ന് പറയുന്നു. എസ്ആർഐടി ലൈറ്റ് മാസ്റ്റർ കമ്പനിക്ക് നൽകിയ പർച്ചേസ് ഓർഡറിന്റെ പകർപ്പും രമേശ് ചെന്നിത്തല പുറത്തുവിട്ടു.

ക്യാമറ ഉൾപ്പെടെ പദ്ധതി നടപ്പാക്കാൻ വേണ്ടി വരുന്ന ആകെ സാധനസാമഗ്രികളുടെ വില 75, 32, 58, 841 കോടി രൂപയാണ് പ്രസാഡിയോയുടെ ചുമതലയുളള ഇൻസ്റ്റലേഷൻ വർക്കിന് ടെൻഡർ തുകയുടെ അഞ്ച് മുതൽ 5.5 ശതമാനം വരെ വേണ്ടി വരികയുളളൂവെന്നാണ് പറയുന്നത്. 151 കോടി രൂപയുടെ കരാർ തുക കണക്കിലെടുക്കുമ്പോൾ ഇത് 8.3 കോടി രൂപയാണ്. അതായത് എസ്ആർഐടിയുടെ കണക്ക് പ്രകാരം എഐ ക്യാമറ സ്ഥാപിക്കാൻ ആകെ വേണ്ടി വരുന്ന തുക 83.6 കോടി രൂപ മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.

Tags: ramesh chennithalaAI CameraKerala irregularities
Share1
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies