ന്യൂഡൽഹി: കള്ളക്കേസിൽ ജയിലായതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ബോളിവുഡ് നടി ക്രിസൻ പെരേര. അലക്ക് സോപ്പ് പൊടിയായ ടൈഡ് ഡിറ്റർജന്റ് ഉപയോഗിച്ച് മുടി കഴുകണമെന്നും ജയിലിനുള്ളിൽ ടോയ്ലറ്റ് വെള്ളത്തിൽ കാപ്പി ഉണ്ടാക്കാൻ നിർബന്ധിതയായെന്നും അവർ പറഞ്ഞു.
ജയിലിൽ പേനയും പേപ്പറും കണ്ടെത്താൻ എനിക്ക് 3 ആഴ്ചയും 5 ദിവസവുമെടുത്തു. ടൈഡ് ഉപയോഗിച്ച് മുടി കഴുകിയ ശേഷം, ടോയ്ലറ്റ് വെള്ളത്തിൽ നിന്ന് കാപ്പി ഉണ്ടാക്കിയ ശേഷം, ഞാൻ ബോളിവുഡ് സിനിമകൾ കാണും, ചിലപ്പോൾ എന്റെ അഭിലാഷം അറിഞ്ഞ് കണ്ണീരോടെയാണ് എന്നെ ഇവിടെ എത്തിച്ചത്. ചില സമയങ്ങളിൽ ഞാൻ നമ്മുടെ സംസ്‌കാരം, സംഗീതം, ടിവിയിലെ പരിചിത മുഖങ്ങൾ എന്നിവയെ നോക്കി പുഞ്ചിരിക്കും. ഒരു ഇന്ത്യക്കാരനും ഇന്ത്യൻ സിനിമാ വ്യവസായത്തിൽ പെട്ടവനുമായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് താരം കുറിച്ചു.
ട്രോഫിക്കുള്ളിൽ ലഹരി വസ്തു ഒളിപ്പിച്ച് കടത്തിയതിന്റെ പേരിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് നടി ക്രിസൻ പെരേര അറസ്റ്റിലായത്. മൂന്ന് ആഴ്ചയിലധികമായി ഷാർജ ജയിലിൽ കഴിയുകയായിരുന്ന നടിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് മോചിതയായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ക്രിസൻ, യുഎഇയിലുള്ള ബന്ധുക്കൾക്കൊപ്പം താമസിക്കുമെന്നും കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ തത്കാലം നാട്ടിലേക്ക് മടങ്ങാൻ അനുമതിയില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
ക്രിസനെ മയക്കുമരുന്ന് കടത്തുകേസിൽ കുടുക്കിയ രണ്ടുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മുംബൈയിലെ ബോറിവാളി സ്വദേശി ആന്തണി പോൾ, ഇയാളുടെ കൂട്ടാളി മഹാരാഷ്ട്രയിലെ സിന്ദുദുർഗ് സ്വദേശിയായ രാജേഷ് ബബോട്ടെ എന്ന രവി എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
Discussion about this post