ന്യൂഡൽഹി : ഡോ. എൻ ഗോപാലകൃഷ്ണന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവന ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
”ഡോ.എൻ.ഗോപാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ വളരെ ദുഃഖിതനാണ്. ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും അദ്ദേഹം ശ്രദ്ധേയമായ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ആത്മീയ പരിജ്ഞാനവും ഇന്ത്യൻ തത്ത്വചിന്തയോടുള്ള താൽപ്പര്യവും മൂലം അദ്ദേഹം ബഹുമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി. ” പ്രധാനമന്ത്രി കുറിച്ചു.
Saddened by the passing away of Dr. N. Gopalakrishnan Ji. He was a multifaceted personality. He made notable contributions to science and academia. He was also respected for his rich spiritual knowledge and interest in Indian philosophy. Condolences to his family. Om Shanti.
— Narendra Modi (@narendramodi) April 28, 2023
ഭാരതീയ ദർശനങ്ങളെയും ആദ്ധ്യാത്മികതയെയും ആധുനിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്ത കർമ്മയോഗിയായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റേജ് (കകടഒ) സ്ഥാപകനാണ്.
Discussion about this post